മരിയന്‍ തീര്‍ഥാടനകേന്ദ്രമായ ചങ്ങനാശ്ശേരി പാറേല്‍ മര്‍ത്ത്മറിയം വലിയപള്ളി ഇന്ന് കൂദാശ ചെയ്ത് ആദ്യ ബലിയര്‍പ്പണം നടത്തി ബസിലിക്കയായി ഉയര്‍ത്തും.ഉച്ചകഴിഞ്ഞു രണ്ടിന് ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം കൂദാശകര്‍മം നിര്‍വഹിക്കും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്‍കും.ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പാറേല്‍ പള്ളിയെ ബസിലിക്കയായി ഉയര്‍ത്തുന്ന പ്രഖ്യാപനം നടത്തും.ആർച്ച് ബിഷപ്പുമാരായ ഡോ. തോമസ് മാര്‍ കൂറിലോസ്, ഡോ. തോമസ് ജെ. നെറ്റോ, ബിഷപ്പുമാരായ മാര്‍ തോമസ് ഇലവനാല്‍, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ. തോമസ് മാര്‍ ഐറേനിയോസ്, ഡോ. ജയിംസ് ആനാപറമ്പില്‍, ഡോ.യൂഹാനോന്‍ മാര്‍ തിയോഡേഷ്യസ്, മാര്‍ തോമസ് പാടിയത്ത്, ഡോ. ജസ്റ്റിന് മഠത്തിൽപ്പറമ്പില്‍, മോണ്‍. ആന്റണി എത്തയ്ക്കാട്, അതിരൂപതയിലെ മുന്നൂറിലേറെ വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

