സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും

ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ചൊവ്വ, ബുധന്‍ വ്യാഴം ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.

Leave a Reply

spot_img

Related articles

ഒരാഴ്ച്ചത്തെ തീർഥാടനകാലം സുഗമം; വരും ദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ മുന്നൊരുക്കം നടത്തുമെന്ന് അവലോകന യോഗം

മണ്ഡല-മകരവിളക്ക് സീസൺ ഒരാഴ്ച്ച പിന്നിട്ടപ്പോൾ തീർഥാടകർക്ക് സുഗമമായ ദർശനമാണ് സാധ്യമായതെന്ന് ശബരിമല എ.ഡി.എം ദിലീപ് കെ കൈനിക്കരയുടെ അധ്യക്ഷതയിൽ ദേവസ്വം കോംപ്ലക്സ് ഹാളിൽ ചേർന്ന...

പി ബി ബാലുവിൻ്റെ മാതാവ് സൗദാമിനി അന്തരിച്ചു

കോട്ടയം അയ്മനം പുത്തൻപുരയിൽ പി.കെ. ബാലന്റെ (അയ്മനം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി, എസ്.എൻ.ഡി.പി. യോഗം മുൻ ഡയറക്ടർ ബോർഡ് അംഗം, കെ.സി.എസ്.പി.എ....

കട്ടപ്പനയിൽ മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധ; രണ്ടുപേരുടെ നില ഗുരുതരം

കട്ടപ്പനയിലെ ഹോട്ടലിൽ നിന്ന് മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധ. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ്...

സത്യസായി ബാബയുടെ അനുയായികൾ സമൂഹത്തിന് മാതൃക; മുഖ്യമന്ത്രി

സത്യസായി ബാബയുടെ അനുയായികൾ സമൂഹത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരിതമനുഭവിക്കുന്ന വർക്ക് കണ്ണീരൊപ്പുകയും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകരുകയും ചെയ്യുന്നതാണ് യഥാർത്ഥ ഭക്തിയെന്ന് സത്യസായി...