സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പ്രതികള്‍ കുറ്റക്കാര്‍

പയ്യന്നൂരിലെ സി പി എം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി .ഒന്നും രണ്ടും മൂന്നും പ്രതികളായ രാമന്തളിയിലെ ടി പി ബിജു, എം വിപിന്‍, എം വൈശാഖ് എന്നിവരെയാണ് കുറ്റക്കാരാണ് കണ്ടെത്തിയത്.ബാക്കി 16 പ്രതികളേയും കോടതി വെറുതെ വിട്ടു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയത്. പ്രതികളുടെ ശിക്ഷാ വിധി മറ്റന്നാള്‍ പ്രഖ്യാപിക്കും. ശിക്ഷാ വിധിയില്‍ വാദം ഉച്ചക്കു ശേഷം തുടങ്ങും.വധം രാഷ്ട്രീയ കൊലപാതകമാണെന്നു തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്.

ബി ജെ പി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തി എന്നു തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. സാക്ഷി മൊഴികളിലെ വൈരുധ്യവും കോടതി ചൂണ്ടിക്കാട്ടി.കൊലപാതവത്തിന്റെ മോട്ടീവ് തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയിട്ടില്ല. ധനരാജിന്റെ മരണമൊഴി നിലനില്‍ക്കുന്നതല്ലെന്നും കോടതി. സാക്ഷികള്‍ക്ക് പോലീസില്‍ നല്‍കിയ മൊഴി കോടതിയില്‍ ആവര്‍ത്തിക്കാനായില്ല. ഒന്നാം സാക്ഷിയുടെ മൊഴിയില്‍ കുറ്റകൃത്യം വ്യക്തമാവുന്നില്ല. അധികാരമില്ലാത്ത മജിസ്‌ട്രേറ്റാണ് സാക്ഷിമൊഴി രേഖപ്പെടുത്തിയത്. അമ്മക്കും ഭാര്യക്കും സംഭവം കൃത്യമായി വിശദീകരിക്കാന്‍ കഴിഞ്ഞില്ല. പോലീസ് വീഴ്ചയും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ രേഖ ഹാജരാക്കാനായില്ല. ഗൂഢാലോചന നടത്തിയെന്ന വാദം വിശ്വാസ്യ യോഗമല്ല. 20 പ്രതികളില്‍ 19 പേര്‍ക്കും മേല്‍ ചുമത്തിയ ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ലെന്നു കോടതി. ധനരാജിനെ പാര്‍ട്ടി കോട്ടയില്‍ കടന്നു കയറി കൊല്ലാന്‍ തങ്ങള്‍ ശ്രമിക്കില്ലെന്ന പ്രതിഭാഗം വാദം കോടതി മുഖവിലക്കെടുത്തു.2016 ജൂലൈ 11ന് രാത്രി ആയിരുന്നു അരുംകൊല നടന്നത്. വഴിയരികില്‍ മറഞ്ഞിരുന്ന ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകരായ പ്രതികള്‍ സി വി ധനരാജിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെട്ടേറ്റയുടന്‍ ഓടി രക്ഷപ്പെടാന്‍ നോക്കിയ ധനരാജിനെ പിന്തുടര്‍ന്ന് വീടിന്റെ പിന്നാമ്പുറത്ത് വെച്ച്‌ വീണ്ടും വെട്ടി വീഴ്ത്തി.അമ്മയുടെയും ഭാര്യയുടെയും കണ്‍മുന്നില്‍ വച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്.കേസിലെ പന്ത്രണ്ടാം പ്രതിയായിരുന്ന ചൂരക്കാട് ബിജു പിന്നീട് കൊല്ലപ്പെട്ടു. അവശേഷിക്കുന്ന 19 പ്രതികളാണ് വിചാരണ നേരിട്ടത്.

രാമന്തളിയിലെ ടി പി ബിജു, എം വിപിന്‍, എം വൈശാഖ് എന്നിവര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ കോടതി ബാക്കി വരുന്ന സി സുകേഷ്, കെ വി പ്രജിത്ത് ലാല്‍, കെ അനൂപ്, പണ്ടാരവളപ്പില്‍ രാജേഷ്, കെ എം ബിജു, പി രാജേഷ് കുമാര്‍, കെ മനൂപ്, സി ഷൈജു, ധനേഷ്, പി പി രാജീവന്‍, മധു, തിരുവനന്തപുരം നെയ്യാറിലെ എസ് ആര്‍ രാജേഷ്, മനിയേരി തമ്പാന്‍, രമേശന്‍, എ പി നിജേഷ്, ലിജിന്‍ എന്നിവ രെയാണു വെറുതെ വിട്ടത്. രണ്ടാം പ്രതി വിപിനും മൂന്നാം പ്രതി വൈശാഖും സഹോദരങ്ങളാണ്. ആറാം പ്രതി കെ അനൂപ്, പത്താം പ്രതി മനൂപ് എന്നവരും ഒമ്പതാം പ്രതി പി രാജേഷ് കുമാര്‍, 18ാം പ്രതി രമേശന്‍ എന്നിവരും സഹോദരങ്ങളാണ്.43 സാക്ഷികളെ വിസ്തരിച്ചപ്പോള്‍ സാക്ഷിപ്പട്ടികയിലെ മൂന്ന് പേര്‍ വിചാരണക്ക് കോടതിയിലെത്തിയില്ല. അഞ്ചാം സാക്ഷി ഷിബിന്‍ പിന്നീട് സഹോദരങ്ങളായ അനൂപ്, മനൂപ് എന്നിവരുടെ ബന്ധുവിനെ വിവാഹം ചെയ്തതു കാരണമാണ് കോടതിയിലെത്താതിരുന്നത്. മറ്റു രണ്ടു സാക്ഷികളായ ഉണ്ണികൃഷ്ണനും അഖിലും വിദേശത്തായതിനാല്‍ വന്നില്ല.
ധനരാജ് കൊല്ലപ്പെട്ട അന്ന് രാത്രി തന്നെ സി പി എമ്മുകാര്‍ ബി ജെ പി പ്രവര്‍ത്തകന്‍ സികെ രാമചന്ദ്രനെ കൊലപ്പെടുത്തി. ധനരാജ് കൊല്ലപ്പെട്ട് ഒരു വര്‍ഷത്തിനു ശേഷമാണ് പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു കൊല്ലപ്പെട്ടത്. 127 രേഖകളും വാഹനങ്ങള്‍ ഉള്‍പ്പെടെ 33 മെറ്റീരിയല്‍ തെളിവുകളും കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

ഒരാഴ്ച്ചത്തെ തീർഥാടനകാലം സുഗമം; വരും ദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ മുന്നൊരുക്കം നടത്തുമെന്ന് അവലോകന യോഗം

മണ്ഡല-മകരവിളക്ക് സീസൺ ഒരാഴ്ച്ച പിന്നിട്ടപ്പോൾ തീർഥാടകർക്ക് സുഗമമായ ദർശനമാണ് സാധ്യമായതെന്ന് ശബരിമല എ.ഡി.എം ദിലീപ് കെ കൈനിക്കരയുടെ അധ്യക്ഷതയിൽ ദേവസ്വം കോംപ്ലക്സ് ഹാളിൽ ചേർന്ന...

പി ബി ബാലുവിൻ്റെ മാതാവ് സൗദാമിനി അന്തരിച്ചു

കോട്ടയം അയ്മനം പുത്തൻപുരയിൽ പി.കെ. ബാലന്റെ (അയ്മനം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി, എസ്.എൻ.ഡി.പി. യോഗം മുൻ ഡയറക്ടർ ബോർഡ് അംഗം, കെ.സി.എസ്.പി.എ....

കട്ടപ്പനയിൽ മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധ; രണ്ടുപേരുടെ നില ഗുരുതരം

കട്ടപ്പനയിലെ ഹോട്ടലിൽ നിന്ന് മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധ. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ്...

സത്യസായി ബാബയുടെ അനുയായികൾ സമൂഹത്തിന് മാതൃക; മുഖ്യമന്ത്രി

സത്യസായി ബാബയുടെ അനുയായികൾ സമൂഹത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരിതമനുഭവിക്കുന്ന വർക്ക് കണ്ണീരൊപ്പുകയും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകരുകയും ചെയ്യുന്നതാണ് യഥാർത്ഥ ഭക്തിയെന്ന് സത്യസായി...