സത്യസായി ബാബയുടെ അനുയായികൾ സമൂഹത്തിന് മാതൃക; മുഖ്യമന്ത്രി

സത്യസായി ബാബയുടെ അനുയായികൾ സമൂഹത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരിതമനുഭവിക്കുന്ന വർക്ക് കണ്ണീരൊപ്പുകയും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകരുകയും ചെയ്യുന്നതാണ് യഥാർത്ഥ ഭക്തിയെന്ന് സത്യസായി ബാബയുടെ അനുയായികൾ തെളിയിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.മനുഷ്യസ്നേഹവും കാരുണ്യവും സേവനമനോഭാവവുമാണ് ആത്മീയതയുടെ യഥാർത്ഥ അടിത്തറ. സമൂഹത്തിലെ പിന്നാക്കം നിൽക്കുന്നവരെയും സഹായം ആവശ്യമുള്ളവരെയും ചേർത്തുപിടിക്കുന്ന പ്രവർത്തനങ്ങൾ ഏറെ വിലപ്പെട്ടതാണെന്നും സതീശൻ പറഞ്ഞു.ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നടന്ന സത്യസായി ബാബയുടെ 101-ാം ജന്മവാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങിലാണ് വി ഡി ഇക്കാര്യം പറഞ്ഞത്. കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.പ്രശാന്തി നിലയത്തിലെത്തിയ മുഖ്യമന്ത്രി സത്യസായി ബാബയുടെ മഹാസമാധിയിൽ പുഷ്പാർച്ചനയും നടത്തി. സത്യസായി ബാബയുടെ അനുഗ്രഹമാണ് തന്നെ പുട്ടപർത്തിയിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

പി ബി ബാലുവിൻ്റെ മാതാവ് സൗദാമിനി അന്തരിച്ചു

കോട്ടയം അയ്മനം പുത്തൻപുരയിൽ പി.കെ. ബാലന്റെ (അയ്മനം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി, എസ്.എൻ.ഡി.പി. യോഗം മുൻ ഡയറക്ടർ ബോർഡ് അംഗം, കെ.സി.എസ്.പി.എ....

കട്ടപ്പനയിൽ മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധ; രണ്ടുപേരുടെ നില ഗുരുതരം

കട്ടപ്പനയിലെ ഹോട്ടലിൽ നിന്ന് മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധ. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ്...

കോട്ടയത്തിന്റെ അഭിമാനമായി മുഹമ്മദ് റിസ്വാൻ

മഹാരാഷ്ട്രയിൽ നടന്ന ഒൻപതാമത് ദേശീയ സവാത്തെ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി കോട്ടയം സ്വദേശി മുഹമ്മദ് റിസ്വാൻ നാടിന് അഭിമാനമായി.ഫ്രഞ്ച് കിക്ക് ബോക്സിങ് ഇനമായ...

സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പ്രതികള്‍ കുറ്റക്കാര്‍

പയ്യന്നൂരിലെ സി പി എം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി .ഒന്നും രണ്ടും മൂന്നും...