പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന് സമത്തിന്റെ ആദരം

വിഖ്യാത സംഗീതജ്ഞനും നിരവധി ഗായകരുടെയും സംഗീത സംവിധായരുടെയും ഗുരുവുമായ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന്റെ എണ്‍പതാം പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിന് സ്‌നേഹാദരങ്ങള്‍ അര്‍പ്പിച്ച് ജനുവരി 24 ന് ഒന്നാം രാഗം എന്ന പേരില്‍ സംഗീതാര്‍ച്ചന നടത്തും.
മലയാള ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ സമത്തിന്റെ നേതൃത്വത്തിലാണ് പരിപാടി.
ജനുവരി 24 ന് വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം ടാഗോര്‍ തീയറ്ററിൽ പരിപാടിയുടെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. ആറ് പതിറ്റാണ്ട് സംഗീത രംഗത്ത് നിറഞ്ഞുനിന്ന പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിനോടൊപ്പം പ്രവര്‍ത്തിച്ച ചലച്ചിത്ര സംവിധായകരായ ജയരാജ്, സിബി മലയില്‍, രാജസേനന്‍, ഗാനരചയിതാക്കളായ കൈതപ്രം ദാമോദരന്‍ മ്പൂതിരി, സംഗീത സംവിധായകരമായ മോഹന്‍ സിതാര, ശരത്, രമേഷ് നാരായണന്‍, ബിജിബാല്‍, അഭിനേതാക്കള്‍, പിന്നണിഗായകര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുക്കും പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ഈണം പകര്‍ന്ന ചലചിത്ര ഗാനങ്ങളില്‍ പ്രസിദ്ധങ്ങളായ ലളിതഗാനങ്ങളും കെ എസ് ചിത്ര, ഉണ്ണമേനോന്‍, വേണുഗോപാല്‍, വിജയ് യേശുദാസ്, സുദീപ് കുമാര്‍, വിധുപ്രതാപ് , ദേവാനന്ദ്, കാവാലം ശ്രീകുമാര്‍, രവി ശങ്കര്‍, നിഷാദ്, രാഗേഷ് ബ്രഹ്മാനന്ദന്‍, ഗണേഷ് സുന്ദരം, ലതിക, രാജലക്ഷ്മി, അഖില ആനന്ദ്, ചിത്ര അരുണ്‍, മഞ്ജു മേനോന്‍ തുടങ്ങിയവര്‍ ആലപിക്കും.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....