ഡൽഹിയിലെ ജനകീയ പ്രതിരോധം: എം. കെ. സ്റ്റാലിനെ ക്ഷണിച്ച് കേരളം

കേന്ദ്രസർക്കാരിൻ്റെ കേരളത്തോടുള്ള അവഗണനയ്ക്കും പ്രതികാര നടപടികൾക്കുമെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള മന്ത്രിമാരും ജനപ്രതിനിധികളും ഡൽഹിയിൽ ഫെബ്രു: 8 ന് നടത്തുന്ന ജനകീയ പ്രതിരോധത്തിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഔദ്യോഗികമായി ക്ഷണിച്ച് കേരളം. കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ ക്ഷണപ്പത്രം വ്യവസായ മന്ത്രി പി. രാജീവ് ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രിക്ക് കൈമാറി.

ധനപരമായി സംസ്ഥാനങ്ങളെ ഞെരുക്കുന്ന യൂണിയൻ സർക്കാരിൻ്റെ നയത്തെ യോജിച്ച് എതിർക്കേണ്ടതാണെന്ന് കൂടിക്കാഴ്ചക്കിടെ സ്റ്റാലിൻ പറഞ്ഞു. കേരളം ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയുടെ വിശദാംശങ്ങൾ സ്റ്റാലിനെ മന്ത്രി പി.രാജീവ് ധരിപ്പിച്ചു. സംസ്ഥാനത്തിന് ന്യായമായും കിട്ടേണ്ട വിഹിതം തടഞ്ഞുവെക്കുകയാണ് യൂണിയൻ സർക്കാർ. പദ്ധതി വിഹിതവും നികുതിവിഹിതവും റവന്യൂ കമ്മി കുറക്കുന്നതിനുള്ള സഹായവും ജി.എസ്.ടി നഷ്ടപരിഹാരമുൾപ്പെടെയുള്ള വിഷയങ്ങളിലെല്ലാം നിഷേധാത്മക സമീപനമാണ് മോദിസർക്കാർ സ്വീകരിക്കുന്നത്. ഒപ്പം വായ്പയെടുക്കാനുള്ള അവകാശവും നിഷേധിക്കുന്നു. കേരളത്തിന് പുറമെ ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളോടും വിവേചന നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഈ ഘട്ടത്തിൽ കേരളത്തിൻ്റെ പ്രതിഷേധത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയായ എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി മന്ത്രി പി രാജീവ് പറഞ്ഞു.

കൂടിക്കാഴ്ചയിൽ തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസ്, തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ എന്നിവരും പങ്കെടുത്തു. ഡൽഹിയിലെ കേരള ഹൗസിൽ നിന്ന് ഫെബ്രുവരി 8ന് രാവിലെ 11 മണിക്ക് പ്രതിഷേധ ജാഥ ആയിട്ടാണ് ജനപ്രതിനിധികൾ ജന്തർമന്ദിറിലേക്ക് തിരിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും എം പിമാരും എം എൽ എമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...

മരുന്ന് കണക്കുകളിൽ കർശന വ്യക്തത വേണം: ആരോഗ്യമന്ത്രി കെ. മുരളീധരൻ

സംസ്ഥാനത്തെ ആശുപത്രികളിലെ മരുന്ന് കണക്കുകളിൽ കൃത്യമായ വ്യക്തത വേണമെന്ന് ഡിഎംഒമാരുടെ യോഗത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ കർശന നിർദ്ദേശം നൽകി. മരുന്നുകളുടെ കാര്യത്തിൽ കൃത്യമായ...