പുത്തൻ പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്.തകരില്ല കേരളം തളരില്ല കേരളം. കേരളത്തെ തകര്‍ക്കാന്‍ കഴിയില്ല എന്ന് പറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്.ഭാവി കേരളത്തിന്‍റെ വികസന കവാടമാണ് വിഴിഞ്ഞമെന്ന് ധനമന്ത്രി പറഞ്ഞു.1970 ൽ ചൈനയിൽ സ്വീകരിച്ച ഡവലപ്മെന്റ് മാതൃക കേരളത്തിന് സ്വീകരിക്കാവുന്നതാണെന്ന് ധനമന്ത്രി പറഞ്ഞു.ഇതിനായി ഡെവലപ്മെന്‍റ് സോണ്‍ കൊണ്ടുവരും.പ്രവാസി മലയാളികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ കൊണ്ടുവരും.വിഴിഞ്ഞത്തെ സ്പെഷ്യല്‍ ഹബ്ബാക്കും.വിഴിഞ്ഞം -നാവായിക്കുളം റിങ് റോഡ് സമയ ബന്ധിതമായി പൂർത്തിയാക്കും.കേരളത്തിന്‍റെ സമ്പത്ഘടന ‘സൂര്യോദയ’ സമ്പത്ഘടനയായി മാറി.വികസന മാതൃകയിൽ സംശയം പ്രകടിപ്പിച്ചവർക്ക് മറുപടിയാണ് നിലവിൽ കൈവരിച്ച നേട്ടങ്ങൾ.കേന്ദ്രത്തിന്‍റേത് ശത്രുത മനോഭാവമാണ്.കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് കേന്ദ്രം തള്ളിവിടുകയാണ്.സമ്പദ്ഘടനയുടെ ബലഹീനതകളിൽ പക്ഷെ ആശങ്ക തീരുന്നില്ല , പക്ഷെ പ്രതീക്ഷ നൽകുന്ന നേട്ടങ്ങളിലാണ് കേരളം.പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികൾ കൊണ്ട് വരും.
അടുത്ത മൂന്ന് വർഷത്തിനകം 3 ലക്ഷം കോടിയുടെ വികസനം നടപ്പാക്കും.വിഴിഞ്ഞം അടക്കം വൻകിട പദ്ധതികൾ പൂര്‍ത്തിയാക്കും.പുതുതലമുറ നിക്ഷേപം മാതൃകകൾ സ്വീകരിക്കും.സിയാൽ മോഡലിൽ കൂടുതൽ നിക്ഷേപങ്ങൾ കൊണ്ട് വരും.മെഡിക്കൽ ഹബ്ബ് ആക്കി കേരളത്തെ മാറ്റാനുള്ള പദ്ധതികൾ വേഗത്തിലാക്കും.വിഴിഞ്ഞം പോർട്ട് മെയ്യില്‍ തുറക്കും.വിഴിഞ്ഞത് വൻ പ്രതീക്ഷയാണുള്ളത്.വിഴിഞ്ഞത്തെക്കുറിച്ച് മികച്ച വാര്‍ത്തകള്‍ നല്‍കുന്നതിന് മാധ്യമങ്ങളെയും ധനമന്ത്രി അഭിനന്ദിച്ചു.കെ റെയിലിനായി കേന്ദ്രവുമായുള്ള കൂടിയാലോചനകള്‍ പുരോഗമിക്കുകയാണ്.കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ റെയില്‍വെയ്ക്ക് അവഗണനയാണ്.കേരളത്തിന്റെ വികസനത്തിനൊപ്പം ഓടിയെത്താന്‍ റെയില്‍വെക്ക് സാധിക്കുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര അനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.വന്ദേഭാരത് വന്നതോടെ സില്‍വര്‍ ലൈനില്‍ അടക്കം സര്‍ക്കാര്‍ നിലപാട് എല്ലാവര്‍ക്കും ബോധ്യപ്പെട്ടെന്നും ബജറ്റ് അവതരണത്തില്‍ മന്ത്രി പറഞ്ഞു.ബജറ്റ് തയ്യാറാക്കിയത് രണ്ടുതരം അനിശ്ചതത്വങ്ങള്‍ക്കിടയില്‍ ആണ്.ഒന്ന് ലോകത്ത് നടക്കുന്ന യുദ്ധങ്ങളും മാന്ദ്യവുമാണ്.രണ്ടാമത്തേത് കേന്ദ്ര അവഗണയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.അതി ദാരിദ്ര നിർമ്മാർജ്ജന പരിപാടിക്ക് 50 കോടി.സാക്ഷരത പരിപാടിക്ക് 20 കോടി.2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് 50 കോടി.ഗ്രാമ വികസനത്തിന് 1868. 32 കോടി.കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രത്യേക ഉപജീവന പദ്ധതിക്കായി 430 കോടി (സ്വകാര്യ നിക്ഷേപം ഉൾപ്പെടെ)