315 ബി

അഭയവർമ്മ

പതിവു പോലെ ലോണിൽ എല്ലാവരും സൊറ പറഞ്ഞിരിക്കുമ്പോഴാണ് അയാൾ വന്നത്.
315 ബി യിലെ പുതിയ താമസക്കാരൻ.

ചെട്ടിയാർ പോയ ഒഴിവിൽ വന്നതാണ്.

അയാൾ കാറിൽ നിന്നിറങ്ങി ഗേറ്റിൽ വാച്ചറോട് എന്തോ സംസാരിക്കുന്നത് കണ്ടു.

വാച്ചർ നാരായണൻ അയാളേയും കൊണ്ട് ലിഫ്റ്റിലേക്ക് പോയി.

ആറടിയിൽ അധികം ഉയരം.

തോളിൽ വലിയ ബാഗ്. ഒരു തൊപ്പി കൊണ്ട് മുഖം മറച്ചിട്ടുണ്ട്.

പോരാത്തതിന് മുഖത്ത് വലിയ ഒരു കറുത്ത കണ്ണട! പ്രായം പോലും ഊഹിക്കാൻ കഴിയാത്ത രൂപം.

ഏതോ കൗബോയ് സിനിമയിൽ നിന്നും വന്നതുപോലെ.

ആ അപ്പാർട്ടുമെന്റിലെ വനിതാ രത്‌നങ്ങൾ നോക്കി നിൽക്കെ അയാൾ ലിഫ്റ്റിൽ കയറി അപ്രത്യക്ഷനായി.

ഒരു മിനിറ്റു കഴിയും മുമ്പ് നാരായണൻ തിരിച്ചെത്തി.

കടന്നലു കുത്തിയ മുഖവുമായി.

ഞങ്ങളെല്ലാം നാരായണന്റെ ചുറ്റും കൂടി.

75 സി-യിലെ സാറായാണ് വനിതാ വിഭാഗം സെക്രട്ടറി. അത് വാചകത്തിലായാലും പാചകത്തിലായാലും.

”വല്ലതും തടഞ്ഞോ നാരായണാ.?”സാറായ്ക്ക് ആകാംക്ഷ അടക്കാനാവുന്നില്ല.

നാരായണന്റെ മുഖം ഒന്നുകൂടി കഠിനപ്പെട്ടു.

അയാളൊന്നും പറയാതെ ദേഷ്യത്തിൽ വാച്ചർ കൂപ്പയിലേക്ക് കയറി.

വാച്ചർ നാരായണന് ഒന്നും തടഞ്ഞില്ലെന്ന് എല്ലാവർക്കും മനസ്സിലായി.

പുതിയ ആളെപ്പറ്റി ഒന്നും അറിയാൻ കഴിയാത്തതിൽ വിഷമവും തോന്നി.

ഒന്നുരണ്ട് ദിവസം ആരും അയാളുടെ ഫ്‌ളാറ്റിലേക്ക് പോയില്ല.

ഞായറാഴ്ച ചില പുരുഷ കേസരികൾ പരിചയപ്പെടാനായി അവിടെ ചെന്നതും അയാൾ മുറി തുറക്കാതെ അവരെ തിരികെ വിട്ടതും മൊത്തത്തിൽ സംസാര വിഷയമായി ത്തീർന്നു.

അങ്ങനെ ചമ്മൽ പറ്റിയവരിൽ സെക്രട്ടറി സാറായുടെ ഹസ്സും ഉണ്ടായിരുന്നു.

ദിവസങ്ങൾ കഴിയുന്തോറും 315 ബി യിലെ താമസക്കാരൻ ഒരു പ്രത്യേക വസ്തുവായി മാറിക്കൊണ്ടിരുന്നു. അയാൾ അങ്ങനെ പുറത്തിറങ്ങാറില്ല.

പുറത്തു പോകുമ്പോഴാകട്ടെ മുഖംമറയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നതുപോലെ തോന്നുമായിരുന്നു.

അയാളിൽ എന്തൊക്കെയോ പ്രത്യേകതകൾ ഉള്ളതായി ഗോമതിടീച്ചർ സംശയിച്ചു.

അവർ അഗതാക്രിസ്റ്റിയുടെയും ഹാഡ്‌ലി ചേസിന്റെയും ആരാധികയാണ്.

അയാളുടെ നടപ്പിലെ ചില പ്രത്യേകതകൾ അവർ കണ്ടെത്തി.

ഒരു പ്രത്യേക അനുപാതത്തിലാണ് കാലുകൾ വയ്ക്കുന്നത്.

ആ അകലവും നടപ്പിലെ വേഗതയും മറ്റും അവർ കണക്കുകൂട്ടി നോക്കി.

ഇത്തരം അറിവുകൾ അയാളെ ഒരു പ്രത്യേക മനുഷ്യനാക്കി മാറ്റി.

പിന്നീട് പ്രത്യേകതകൾ ഭയമായി പരിണമിക്കുകയും അടഞ്ഞുകിടക്കുന്ന അയാളുടെ അപ്പാർട്ടുമെന്റ് ഒരു പ്രത്യേക നിരീക്ഷണ ബ്ലോക്കായി മാറുകയും ചെയ്തു.

പലരും അവനവനെക്കൊണ്ടാവുന്ന നുണക്കഥകൾ പുറത്തിറക്കി. കുറെയൊക്കെ എല്ലാവരും വിശ്വസിക്കുകയും ചെയ്തു.

പാലോ പത്രമോ അയാൾ വരുത്തിയിരുന്നില്ല.

രാവിലെ പോയാൽ ഏറ്റവും വൈകി എത്തുന്നതും അയാൾതന്നെ.

തുണി അലക്കാനോ അയൺ ചെയ്യാനോ കൊടുക്കാറില്ല…

ഒരു കാര്യങ്ങൾക്കും അയാൾ ആരേയും സമീപിക്കാറില്ല.

അയാളെക്കൊണ്ട് ആർക്കും ഒരു ഉപദ്രവവും ഇല്ല.

എങ്കിലും അയാളാണ് അവിടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം.

ആ മനുഷ്യൻ്യ അവിടെനിന്നും ഒന്നു പോയാൽ മതിയെന്ന് എല്ലാവരും ആഗ്രഹിച്ചു.

എല്ലാവരും അയാളെ ഭയപ്പെട്ടുതുടങ്ങിയിരുന്നു.

ഒരു ദിവസം ഫോർത്ത് ബ്ലോക്കിലെ സുധാകരന്റെ മകൾ അകാരണമായി ഭയപ്പെട്ടു.

അവളാണ് ആദ്യമായി അയാളുടെ മുഖം കണ്ടത്.

ആ കുട്ടി നടുങ്ങിപ്പോയത്രെ. ഒരാഴ്ചയാണ് പനിച്ച് കിടന്നത്.

ഇടയ്ക്ക് പിച്ചുംപേയും പറയും!

അയാളുടെ മുഖംനിറയെ കറുത്ത പാടുകളാണ്.

ചുമന്ന കണ്ണുകളാണത്രെ അയാളുടേത്.

അയാളുടെ രൂപത്തെപ്പറ്റി ഏകദേശരൂപം കിട്ടിയ ഗോമതിടീച്ചർ വീണ്ടും ചില നിഗമനങ്ങളിൽ എത്തിച്ചേരുകയും അതൊക്കെ കൂടെയുള്ളവർക്ക് വീതംവെച്ചു കൊടുക്കുകയും ചെയ്തു.

വൈകാതെ അയാൾ ഞങ്ങളുടെയൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞു.

അയാളെപ്പറ്റി എന്തെങ്കിലും അറിഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല എന്ന സ്ഥിതിയിൽ എത്തി കാര്യങ്ങൾ.

ഫിലിപ്പ്മാത്യൂവാണ് അതിനൊരു സൂത്രം പറഞ്ഞത്.

അതെല്ലാവർക്കും സ്വീകാര്യമാവുകയും ചെയ്തു.

സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിക്ക് ഇയാളെപ്പറ്റി വിവരംകൊടുത്ത് അന്വേഷിപ്പിയ്ക്കുക.

നഗരത്തിലെ പ്രധാന ഏജൻസിയാണ് ഐടു.ഐ അവർക്കാണെങ്കിൽ ഇത്തരം നിരീക്ഷണ അന്വേഷണങ്ങളാണ് കൂടുതൽ.

ഐടു.ഐയെ കേസ്സ് ഏല്പിക്കാൻ്യു ഫിലിപ്പ് മാത്യു തന്നെയാണ് പോയത്.

കുറെ കഴിഞ്ഞ് ഞെട്ടിക്കുന്ന ഒരു വാർത്ത ഞങ്ങളെ തേടിയെത്തി.

ഫിലിപ്പിന് ആക്‌സിഡന്റായി.

ഞങ്ങളെല്ലാം ആശുപത്രിയിലേക്ക് കുതിച്ചു.

നാലു ഫ്രാക്ച്ചർ ഉണ്ട്. ഭാഗ്യത്തിന് ജീവന് കുഴപ്പമില്ല.

ഒരു ജീപ്പ് വന്ന് ഫിലിപ്പിനെ ഇടിച്ചിട്ടിട്ട് പോകുകയായിരുന്നു.

അത് അയാളുടെ പണിയായിരിക്കണം.

ഗോമതിടീച്ചർ തന്റെ സംശയം മറച്ചുവെച്ചില്ല.

”അയാൾക്കതിന് ഫിലിപ്പിനോട് വിരോധമൊന്നുമില്ലല്ലോ ടീച്ചറേ.”

”ഫിലിപ്പ് പോയത് അയാളെപറ്റി അന്വേഷിക്കാൻ ഏർപ്പാടാക്കാനാ. പക്ഷേ, പാതിവഴിയിൽ വച്ച് ശ്രമം പരാജയപ്പെട്ടില്ലേ.”

ഗോമതി ടീച്ചറുടെ ഇന്റലിജൻ്റ് തലച്ചോറ് പ്രവർത്തിക്കുകയാണ്.

”ടീച്ചർ പറഞ്ഞതിൽ കാര്യമുണ്ട്. എന്റെ ഈശോയേ. അയാളു വല്ല ലൂസിഫറും ആയിരിക്കും.”
സെക്രട്ടറി സാറാ ഹോസ്പിറ്റലാണെന്ന് മറന്ന് നെഞ്ചത്തടിച്ചു.

അന്നും അയാൾ വൈകിയാണ് വന്നത്.

ആ ബൂട്ടിന്റെ ശബ്ദം അകന്നകന്ന് പോകുന്നത് മറ്റ് അപ്പാർട്ടുമെന്റിലുള്ളവർ ഭയത്തോടെ കേട്ടു.

പലരും പുതപ്പ് കൊണ്ട് മൂടിപ്പുതച്ചു! ആർക്കും അയാളോട് നേർക്ക് സംസാരിക്കാൻ ധൈര്യമില്ലായിരുന്നു…

അയാളുടെ നിഴലിനെപ്പോലും എല്ലാവരും ഭയപ്പെട്ടു.

ആ മനുഷ്യൻ തങ്ങളിലാരെയെങ്കിലും ഏതു നിമിഷവും കൊല്ലും എന്ന് ഓരോരുത്തരും ഉറച്ചു വിശ്വസിക്കുകയും ആക്രമണമുണ്ടായാൽ തടയാനുള്ള വഴികൾ ആലോചിക്കുകയും ചെയ്തു.

ഗോമതി ടീച്ചർ റഷ്യൻ നിർമ്മിതമായ ഒരു ബൈനോക്കുലർ വാങ്ങുകയും അതുവഴി അയാൾ പോകുന്നതും വരുന്നതും നിരീക്ഷിക്കാൻ തുടങ്ങുകയും ചെയ്തു.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവർക്കാ പണി മടുക്കുകയും പുതിയ വഴിക്കായി ശ്രമമാരംഭിക്കുകയും ചെയ്തു.

അയാളെ പരിചയപ്പെടാൻ പുതിയൊരു ഐഡിയ ടീച്ചർ കെണ്ടത്തി.

അത് ഓഗസ്റ്റ് 15-ന് പ്രാവർത്തികമാക്കാൻ്യു ഞങ്ങൾ പ്ളാൻ ചെയ്തു.

എന്നാൽ ഞങ്ങളുടെ പ്രതീക്ഷകളെ തകിടം മറിക്കുന്ന സംഭവങ്ങളാണ് തുടർന്നുണ്ടായത്.

പിറ്റേന്ന് ഗേറ്റിൽ ചില വാഹനങ്ങൾ വന്നു നില്ക്കുന്ന ശബ്ദം കേട്ടാണ് ഞങ്ങൾ ഉണർന്നത്.

നോക്കിയപ്പോൾ ചാനലുകാരാണ്.

എന്തോ പ്രശ്‌നമുണ്ടെന്നു കരുതി ഞങ്ങൾ ലോണിലേക്ക് ഇറങ്ങിച്ചെന്നു.

വാച്ചറെ വകഞ്ഞു മാറ്റി ചാനൽപട അകത്തേക്ക് ഇരമ്പിയെത്തി.

”എവിടെയാണ് ഡോക്ടർ സുദർശനന്റെ അപ്പാർട്ട്‌മെന്റ്? ”

”ഡോക്ടർ സുദർശനോ?!” അങ്ങനെ ഒരാളെപ്പറ്റി ഞങ്ങൾ കേട്ടിട്ടില്ലായിരുന്നു.

”പ്രശസ്ത സയന്റിസ്റ്റ് ഡോക്ടർ സുദർശൻ്യു ഈ ഫ്‌ളാറ്റിലല്ലേ താമസിക്കുന്നത്?”

“ഞങ്ങൾക്ക് അദ്ദേഹത്തെ കാണണം. അദ്ദേഹത്തിനാണ് ഇത്തവണ പത്മഭൂഷൺ കിട്ടിയിരിക്കുന്നത്.”

ഈ സമയത്ത് വെള്ളവസ്ത്രം ധരിച്ച ഒരാൾ മെയിൻ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ടു.

അത് അയാളായിരുന്നു. ഉദിച്ചു വന്ന സൂര്യപ്രകാശത്തിൽ മറ്റൊരു സൂര്യനെ പ്പോലെ അയാൾ.

ആ മുഖത്ത് വസൂരിപ്പാടുകൾ ഉണ്ടായിരുന്നില്ല.

പകരം കണ്ണുകളിൽ ആർദ്രതയായിരുന്നു.
ചാനലുകാർ അയാളെ കണ്ടു.

നോക്ക് സുദർശൻ സാർ!!!

ഞങ്ങൾ അത്ഭുതത്തോടെ ബാൽക്കണിയിലേക്ക് നോക്കി നിന്നപ്പോൾ ചാനലുകാർ ലിഫ്റ്റിൽ കയറി മറഞ്ഞു.

വൈകാതെ അയാളും.

ഇന്റർവ്യൂ മണിക്കൂറുകൾ നീണ്ടു. ചാനലുകാർ സംതൃപ്തിയോടെ മടങ്ങി.

അന്നാദ്യമായി അദ്ദേഹം ഞങ്ങളുടെ കുട്ടികളുമായി സംസാരിക്കുന്നത് കണ്ടു.

ഞങ്ങൾക്ക് അദ്ദേഹത്തെ അഭിമുഖീകരിക്കാൻ കൂടുതൽ വിഷമമായി.

ഇത്രയും പ്രശസ്തനായ ഒരാളെയാണ് കുറ്റവാളിയായി കണ്ടത് എന്ന് ഓർത്ത് ഞങ്ങൾ സ്വയം ലജ്ജിക്കുകയും ഗോമതി ടീച്ചറെ കുറ്റപ്പെടുത്തുകയും ചെയ്തു.

അവർക്കും കുറ്റബോധമുള്ളതു പോലെ തോന്നി.

ടീച്ചർ വലിയ തർക്കങ്ങൾക്ക് നില്ക്കാതെ തന്റെ ഫ്‌ളാറ്റിലേക്ക് പോയി.

ആ ദിവസം അങ്ങനെ തീർന്നുകൊണ്ടിരുന്നു.

ഗോമതി ടീച്ചർ കൈയിൽ അടച്ച ഒരു പാത്രവുമായി 315 ബി യുടെ കോളിങ് ബെൽ അമർത്തി.

”യേസ് കമിൻ” അകത്തുനിന്നും ഘന ഗംഭീര ശബ്ദം ഉയർന്നു.

അല്പം പരിഭ്രമത്തോടെ ടീച്ചർ ഉള്ളിൽ കടന്നു.

ഒരു കസേരയിൽ മുഖം തിരിഞ്ഞിരിക്കുകയാണ് അദ്ദേഹം.
”സാർ ഞാ്യു…”

ഗോമതി ടീച്ചർ വാക്കുകൾക്ക് പരതി,

ആ മുറിയിൽ അപ്പോൾ ഒരു ടേബിൾ ലാമ്പ് മാത്രമേ കത്തിയിരുന്നുള്ളു.

അദ്ദേഹം മുഖം തിരിച്ച് ഗോമതിയെ നോക്കി.

ഒരു കൊള്ളിയാൻ അവർക്കുള്ളിലൂടെ പോയി.

വസൂരിക്കലകൾ കൊണ്ട് നിറഞ്ഞ മുഖവും ചുവന്ന കണ്ണുകളുമായി ഡോ.സുദർശൻ
നിലവിളിക്കാൻ വായ തുറന്നെങ്കിലും ശബ്ദം പുറത്തു വന്നില്ല.

കാലുകൾ ബന്ധിക്കപ്പെട്ടതു പോലെ.

അവർക്ക് താൻ വായിച്ച ക്രൈം നോവലിലെ ഒരു രംഗം മുൻപിൽ അരങ്ങേറുന്നതുപോലെതോന്നി.

കഥയിലെ ആൾ യഥാർഥ ജീവിതത്തിലേക്ക് വരുന്നതുപോലെ…
അയാൾ അടുത്ത് എത്തിക്കഴിഞ്ഞു.

നോവലിൽ സംഭവിക്കുന്നത് എന്താണെന്ന് ടീച്ചർക്കറിയാം.

പക്ഷേ, അവരുടെ ബോധമനസ്സ് അപ്പോഴേക്കും പിടിവിട്ടിരുന്നു.

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി...

‘മഷി സ്മൃതി സന്ധ്യ 2024’ സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് അരങ്ങേറി

എഴുത്തുകൂട്ടായ്മയായ “മഷി” സംഘടിപ്പിച്ച “മഷി സ്മൃതി സന്ധ്യ, ഏഴ് വർഷങ്ങൾ ഏഴ് പുസ്തകങ്ങൾ” എന്ന സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് വൈകീട്ട് അരങ്ങേറി. പ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരൻ...

അക്ഷര മ്യൂസിയം കാരൂരിൻ്റെ അർധകായ പ്രതിമ ഇന്ന് ഏറ്റുവാങ്ങും

കോട്ടയം നാട്ടകത്ത് സ്ഥാപിക്കുന്ന ഭാഷ' -സാഹിത്യ-സാംസ്‌കാരിക മ്യൂസിയമായ അക്ഷര മ്യൂസിയത്തിലേക്കുള്ള കാരൂർ നീലകണ്ഠ പിള്ളയുടെ അർധകായ പ്രതിമ ഇന്നെത്തും. രാവിലെ 9.30-ന് ശില്പി ശ്രീകുമാർ ഉണ്ണികൃഷ്ണൻ്റെ അങ്കമാലിയിലെ സ്റ്റുഡിയോയിൽനിന്ന് അലങ്കരിച്ച വാഹനത്തിലാണ് ശില്പം കോട്ടയത്ത്...