കേരള ബ്ലാസ്റ്റേഴ്സ് vs ബംഗളൂരു എഫ് സി

ഐ എസ് എല്ലിൽ നാളെ കേരള ബ്ലാസ്റ്റേഴ്സ്, ബംഗളൂരു എഫ് സിയെ നേരിടും.

വൈകിട്ട് 7.30 ന് ബംഗളൂരുവിലെ ശ്രീ കണ്ഠീവര സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണിലെ പ്ലേ ഓഫിൽ ബംഗളൂരുവിൽ നിന്നേറ്റ തോല് വിക്ക് പകരം വീട്ടാനാണ് ബ്ളാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരത്തിന് അതേ സ്റ്റേഡിയത്തിൽ തിരിച്ചടി നല്കാനാണ് കോച്ച് വുക്കമനോവിച്ച് തന്ത്രങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്.

സുനിൽ ഛേത്രിയുടെ വിവാദ ഫ്രീ കിക്ക് ഗോളിൽ പ്രതിഷേധിച്ച് സ്റ്റേഡിയം വിട്ട ബ്ലാസ്റ്റേഴ്സ്, ഇത്തവണ ജയിച്ച് കയറാൻ മാത്രമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ എഫ് സി ഗോവയെ തകർത്തെറിഞ്ഞതിൻ്റെ ആത്മവിശ്വാസമാണ് ടീമിന് കരുത്തേകുന്നത്.

ഈ സീസണിലെ ആദ്യ മത്സരത്തിൽ ഇരു ടീമുകളും ഏറ്റ് മുട്ടിയപ്പോൾ ജയം ബ്ലാസ്റ്റേഴ്സിനായിരുന്നു. ഇതും ടീമിന് മാനസിക മുൻതൂക്കം നല്കുന്നുണ്ട്.

അതേ സമയം കോച്ച് ഇവാൻ വുക്കമനോവിച്ച് ഈ കണക്കുകളിലൊന്നും വിശ്വസിക്കുന്നില്ല. ജയത്തോടെ പോയിൻ്റ് പട്ടികയിൽ മുന്നിലെത്തുക മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സീസണിലെ ആദ്യ പകുതിയിൽ മുന്നിൽ നിന്ന ബ്ലാസ്റ്റേഴ്സ് നിലവിൽ നാലാം സ്ഥാനത്താണ്. നാളെ നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ പോയിൻ്റ് പട്ടികയിൽ ഒരു പടി കൂടി കയറാൻ ബ്ലാസ്റ്റേഴ്സിനാകും. അവശേഷിക്കുന്ന മത്സരങ്ങളിൽ കൂടുതലും എവേ മത്സരങ്ങൾ ആയത് കൊണ്ട് തന്നെ നാളത്തെ എവേ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നില്ല.

Leave a Reply

spot_img

Related articles

ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്: രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം ചെയ്തു

കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നവംബർ 24ന് സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് കണ്ണൂര്‍ കയാക്കത്തോൺ 2024ന്റെ രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം...

ടെന്നിസ് താരം റാഫേൽ നദാൽ കളമൊഴിയുന്നു

ഒരു പതിറ്റാണ്ടിലധികം ടെന്നിസ് ലോകം അടക്കിവാണ കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേൽ നദാൽ കളമൊഴിയുന്നു. ഈ വർഷം നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ സജീവ...

പി.ടി ഉഷയ്‌ക്കെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം.ഈ മാസം 25ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തില്‍ അവിശ്വാസ...

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ. ലങ്കൻ വനിതകള്‍ക്കെതിരെ 82 റണ്‍സിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്. ഇന്ത്യയുയർത്തി 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ...