ആർ.എസ്.എസ് നേതാവ് ഗുരുമൂർത്തി രാജ്ഭവനില്‍ രാഷ്ട്രീയ പ്രസംഗം നടത്തിയതില്‍ വിമർശനവുമായി വി.ഡി. സതീശൻ

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ ആർ.എസ്.എസ് നേതാവ് ഗുരുമൂർത്തി രാഷ്ട്രീയ പ്രസംഗം നടത്തിയതില്‍ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ പ്രസംഗങ്ങളും വിവാദങ്ങളും പറയാനുള്ള സ്ഥലമല്ല രാജ്ഭവനെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തിൻറെ തലപ്പത്ത് ഇരിക്കുന്ന ഗവർണറുടെ ആസ്ഥാനമാണ് രാജ്ഭവൻ. രാജ്ഭവനില്‍ ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പരിപാടി സംഘടിപ്പിക്കുന്നതില്‍ എതിർപ്പില്ല. സൈനിക, വിദേശകാര്യ വിദഗ്ധന്മരെ കൊണ്ടു വന്ന് പ്രഭാഷണം നടത്തുന്നതിനോ കേന്ദ്ര സർക്കാർ ചെയ്ത കാര്യങ്ങളെ കുറിച്ച്‌ പറയുന്നതിനോ വിരോധമില്ല. ആർ.എസ്.എസ് നേതാവിനെ ഔദ്യോഗികമായി ക്ഷണിച്ച്‌ വരുത്തി മുൻ കേന്ദ്ര സർക്കാരുകളെയും മുൻ പ്രധാനമന്ത്രിമാരെയും കുറിച്ച്‌ അധിക്ഷേപകരമായ രാഷ്ട്രീയ പരാമർശം നടത്തിയത് പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിലുള്ള പ്രതിഷേധം സംസ്ഥാന സർക്കാർ ഗവർണറെ അറിയിക്കണം.ആർ.എസ്.എസ് നേതാവ് രാജ്ഭവനില്‍ രാഷ്ട്രീയ പ്രസംഗം നടത്താൻ പാടില്ലായിരുന്നു. ഈ വിഷയത്തില്‍ കേരള സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

മുട്ടില്‍ മരംമുറി: അഗസ്റ്റിൻ സഹോദരന്മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതികളും സഹോദരങ്ങളുമായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ നല്‍കിയ പുനഃപരിശോധനാ...

സിക്കിമിൽ തുരങ്കം തകർന്ന് മരിച്ച കോട്ടയം സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം ഇന്ന് അർദ്ധ രാത്രിയോടെ നാട്ടിലെത്തിക്കുവാനാകുമെന്ന് പ്രതീക്ഷ

സിക്കിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റ് കോട്ടയം പാമ്പാടി വെള്ളൂർ പത്താഴക്കുഴി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ (43)...

മന്ത്രി കെ.മുരളീധരൻ ശിവഗിരി സന്ദർശിച്ചു

ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ വർക്കല ശിവഗിരി മഠം സന്ദർശിച്ചു.ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധർമ്മ പ്രചരണസഭാ...

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...