ഗവർണർ സിദ്ധാർഥിന്റെ വീട് സന്ദർശിച്ചു

കേരളത്തിലെ ചില കക്ഷികൾ അക്രമത്തിന് പ്രോത്സാഹനം നൽകുകയാണ്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

പൂക്കോട് വെറ്റിറനറി സർവകലാശാലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സിദ്ധാർഥിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഗവർണർ.

സിദ്ധാർഥിന്റെ മരണത്തിൽ പിതാവ് പരാതി നൽകിയിരുന്നു. തുടർ നടപടിക്കായി പരാതി ഡി ജി പിക്ക് കൈമാറിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.

യുവാക്കൾ കേരളത്തിൽ അക്രമത്തിന് പരിശീലനം നൽകുന്നു. മുതിർന്ന നേതാക്കൾ ഇതിന് കൂട്ടുനിൽക്കുകയാണ്. ടി പി ചന്ദ്രശേഖരൻ വധക്കേസ് ഇതിനൊരു ഉദാഹരണമാണ്. കേസിൽ മുതിർന്ന നേതാക്കളുടെ ശിക്ഷയാണ് ഹൈക്കോടതി ഉയർത്തിയത്.

അക്രമം മൂലമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്യൂണിസം തകർന്നത്. നിർഭാഗ്യവശാൽ കേരളത്തിൽ ഇപ്പോഴും കമ്യൂണിസം നിലനിൽക്കുന്നു.

കേരളം സമ്പൂർണ്ണ സാക്ഷരതയടക്കമുള്ള വലിയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇപ്പോൾ നടക്കുന്ന അക്രമങ്ങൾക്കെതിരെ കേരളം നിലപാട് എടുക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

മനുഷ്യ- വന്യജീവി സംഘർഷം നേരിടാൻ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട്, അത്യാധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉൾപ്പെടുത്തി വനംവകുപ്പിനെ സമഗ്രമായി നവീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. വന്യമൃഗങ്ങളെ നേരിടാൻ പോകുന്ന ഉദ്യോഗസ്ഥർക്ക്...

സി-ഡിറ്റിൽ മാധ്യമ പഠനം

സംസ്ഥാന സർക്കാർ സ്ഥാപനമായ സി- ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രഫി, ഡിപ്ലോമ ഇൻ...

മാസപ്പടി കേസ്: ഇ.ഡിക്കെതിരെ റിയാസിന്റെ സുഹൃത്ത്; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി

മാസപ്പടി കേസിൽ പി.എ. മുഹമ്മദ് റിയാസിനെതിരെ നൽകിയ മൊഴി പിൻവലിക്കാനായി അദ്ദേഹത്തിന്റെ സുഹൃത്ത് ഹസൻ വാരിസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) സത്യവാങ്മൂലം നൽകി. മുഹമ്മദ്...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: അന്വേഷണ പുരോഗതിയിലെ മെല്ലെപ്പോക്കിൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ടതും സംസ്ഥാനത്തുടനീളം വലിയ കോളിളക്കം സൃഷ്ടിച്ചതുമായ 15.85 കോടി രൂപയുടെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ...