ഓൺലൈൻ ബുക്കിങ് വഴി വെർച്വൽ ക്യൂ സംവിധാനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി സൗജന്യ ദർശനം നടത്താം. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഗുരുവായൂർ ദേവസ്വം സംവിധാനം ഒരുക്കിയത്. ഓഗസ്‌റ്റ് 4 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമാകും തുടക്കത്തിൽ ഈ സംവിധാനം. ദിവസം 2400 പേർക്ക് ദർശനം നടത്താവുന്ന വിധത്തിലാണ് ക്രമീകരണം.
ബുക്കിങ് താഴെ പറയും പ്രകാരം :
സമയം രാവിലെ 7 മണി, 8 മണി, 9 മണി, 10 മണി
ഉച്ചയ്ക്ക് 12 മണി , 1 മണി
വൈകിട്ട് 4 മണി, 5 മണി
ഓരോ മണിക്കൂറിലും 300 പേർക്കാണ് പ്രവേശനം.
ഒരു സ്ലോട്ടിൽ 6 പേർക്കു വരെ ബുക്ക് ചെയ്യാം.
ബുക്കിങ്ങിന് guruvayurdevaswom.in

