വെറുമൊരു ചായക്കടക്കാരൻ അബ്ബാസിനെ കുറ്റപ്പെടുത്തണം?

ഡോ.ടൈറ്റസ് പി. വർഗീസ്

അബ്ബാസ് ആകെ ആകുലതയിലാണ്!
അതൊരു ഒന്നൊന്നര ആകുലത വരും!
സംഗതി വളരെ സീരിയസാ.
ഭാര്യ റസിയ ഇപ്പോള്‍ ആറുമാസം ഗര്‍ഭിണി!
ഇനിയൊള്ള മൂന്നുമാസം എങ്ങനെ അഡ്ജസ്റ്റ് ചെയ്യും എന്നതാ പുള്ളീടെ ടെന്‍ഷന്‍!
റസിയേടെ ആരോഗ്യമോര്‍ത്തല്ല; സ്വന്തം ലൈംഗിക ജീവിതമോര്‍ത്താണ് അബ്ബാസിന് സങ്കടം!
ഒടുവില്‍ അബ്ബാസ് മതിലുചാടി!
സത്യത്തിൽ നമ്മളെന്തിന് വെറുമൊരു ചായക്കടക്കാരനായ അബ്ബാസിനെ കുറ്റപ്പെടുത്തണം?
ലോകം മുഴുവന്‍ ഇപ്പോ സെക്സ് മയമല്ലേ?
പത്രം തുറന്നാല്‍ സെക്സ് (പീഡനവും ഒരുതരം സെക്സല്ലേ).
ചാനലുകളില്‍ അവിഹിത സീരിയലുകള്‍.
ന്യൂസ് അവറുകളില്‍ എങ്ങനെയും ചൊറിഞ്ഞിളക്കി അല്പമെങ്കിലും സെക്സ് എന്തിലും കണ്ടുപിടിക്കുന്ന ന്യൂസ് റീഡര്‍മാര്‍!
പിന്നെപ്പിന്നെ ന്യൂജനറേഷന്‍ സിനിമകളിലെ പച്ചയായ ‘കലാവിഷ്കാരം’ വരെ നീളുന്നു ഈ ലൈംഗികാഘോഷത്തിമിര്‍പ്പുകള്‍!
വേണോ ഇത്രേം?
തൊട്ടതിനും പിടിച്ചതിനുമെല്ലാം സെക്സിനെ ഒരടിത്തറയാക്കുന്നത് തികഞ്ഞ പാശ്ചാത്യശൈലിയാണ്.
പനിപിടിച്ചിട്ടോ കാലുളുക്കിയിട്ടോ രണ്ടുദിവസം സെക്സ് ചെയ്യാന്‍ പങ്കാളി റെഡിയായില്ലേല്‍ മൂന്നാം ദിവസം ഡിവോഴ്സ് ചെയ്യുന്ന ആള്‍ക്കാരുള്ള രാജ്യങ്ങളുണ്ട്!
നമ്മളും ഏതാണ്ട് ആ ലെവലിലേക്ക് എത്തുവാണോന്നൊരു ഡൗട്ട്!
ഈ മനശ്ശാസ്ത്രജ്ഞന്മാരും സെക്സോളജിസ്റ്റുകളും കൂടി ഒപ്പിക്കുന്ന പണിയാ ഇത്!
സെക്സാണ് സകലതും എന്ന മട്ടിലല്ലേ വാചകമടി?
പോരാഞ്ഞിട്ട് ആരോഗ്യ-വനിതാമാസികകളിലെ ഒടുക്കത്തെ ശാസ്ത്രീയ (അങ്ങനെയല്ലേ പറയാവൂ) രതിമൂര്‍ച്ഛാവര്‍ണ്ണനലേഖനങ്ങളും! (ഈയുള്ളവന്‍റേതുള്‍പ്പെടെ!)
ചുമ്മാ ആള്‍ക്കാരെ പ്രാന്താക്കാന്‍! അല്ലാതെന്താ?
ആഴ്ചേല്‍ മൂന്നുതവണയേ സെക്സുചെയ്യാന്‍ പറ്റുന്നുള്ളൂവെന്നു പറഞ്ഞുവന്ന 65-കാരനോട് സെക്സോളജിസ്റ്റ് എന്തു പറയാനാ?
ഹെന്‍റെ പൊന്നു ചേട്ടാ ആഴ്ചേല്‍ പത്തോ പന്ത്രണ്ടോ ഒക്കെ വേണം, അതാണതിന്‍റെ ശരി എന്നല്ലേ നമ്മള്‍ ഉദ്ബോധിപ്പിക്കാവൂ!
ഉത്തേജനം?
ലോകത്ത് ഇത്രേമധികം ഉത്തേജനമരുന്നുകള്‍ വിറ്റഴിയുന്ന സ്ഥലം ഈ ഭൂമിമലയാളമല്ലാതെ വേറെ ഏതാണ്?
ഏതു ലൊട്ടുലൊഡുക്കു വൈദ്യന്‍റേം വ്യാജമരുന്ന് വാങ്ങി കാശും ശരീരോം കളയാന്‍ മലയാളി പണ്ടേ റെഡി!
ചുമ്മാ വെള്ളമടിച്ച് ഉള്ള ഉദ്ധാരണം കളഞ്ഞിട്ട് ‘ഉത്തേജനടിച്ച്’ കൃത്രിമമായി ‘ശുഷ്കാന്തി’യുണ്ടാക്കാനുള്ള നമ്മുടെ ഈ പോക്ക് ഭയങ്കര ബോറാ കേട്ടോ…..!
സ്തനവലിപ്പം കൂട്ടാനുള്ള മരുന്നുകളാണ് മറ്റൊരു വശത്ത്!
എന്തിനാണപ്പാ ഇത്രേം വല്യ സ്തനം എന്നു ചോദിച്ചുപോയാ അടി ഉറപ്പാണ്! മാത്രമല്ല ‘ലൈംഗിക ജീവിതത്തില്‍ സ്തനത്തിന്‍റെ സ്ഥാനം’ എന്ന വിഷയത്തെപ്പറ്റി ഏതേലും മാസികേലെ ഡോക്ടറുടെ ലേഖനം മുമ്പീവച്ച് അവര് നമ്മക്ക് ക്ലാസ്സും എടുത്തുകളയും!
ഇതാണ് മോനേ അവസ്ഥ!
പരിഹാരം?
എന്തു പരിഹാരം?
ഏത് അറിവും ഗൂഗിളില്‍നിന്നും മാത്രമേ വരാവൂ എന്നു നമ്മള്‍ ശാഠ്യം പിടിച്ചാ എന്തുചെയ്യാനാ?
സുഹൃത്തെ, സാമാന്യബുദ്ധി എന്നൊരു സാധനം ദൈവം തമ്പുരാന്‍ നമ്മക്ക് തന്നിട്ടൊണ്ട്!
അതൊന്നു യൂസ് ചെയ്താല്‍ പല കാര്യങ്ങള്‍ക്കും പരിഹാരമാകും!
കുടുംബജീവിതത്തിൽ സെക്സിനേക്കാള്‍ ഉപരി സ്നേഹത്തിനും പരസ്പര മനസ്സിലാക്കലിനും പ്രാധാന്യം കൊടുക്കുന്ന രീതിയാണ് നമ്മുടെ സംസ്കാരത്തിന് ബെസ്റ്റ്!
എല്ലാ ദെവസോം സെക്സ് ചെയ്തില്ലേല്‍ കെടന്നൊറങ്ങാന്‍ പറ്റുകേലെന്ന ചിന്തയില്‍നിന്ന് അങ്ങനൊള്ളവര് മാറേണ്ടിയിരിക്കുന്നു!
ശ്രമിച്ചു നോക്ക്!
തിരിഞ്ഞും മറിഞ്ഞും തലകുത്തിനിന്നും സെക്സ് ചെയ്താല്‍ പെണ്ണുങ്ങളെ അഥവാ ഭാര്യയെ പാട്ടിലാക്കാന്‍ പറ്റും എന്നൊരു തോന്നല്‍ മാദ്ധ്യമങ്ങളിലൂടെ നമുക്കു കിട്ടുന്നുണ്ട്.
അതു വിശ്വസിച്ചാല്‍ ജീവിതം കട്ടപ്പൊക!
പിന്‍കുറിപ്പ്
ജീവിതസൗകര്യങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ മനുഷ്യന്‍റെ മനസ്സ് സുഖലോലുപതയുടെ പുറകേപോകും.
ഒടുവില്‍ ലൈഫ് തന്നെ അതായി മാറും.

സ്നേഹം എന്ന പവിഴമുത്ത് കണ്ടെത്താത്തവര്‍ എന്തിനോവേണ്ടി പരതുകയാണ്.
ഒടുവില്‍ ലൈംഗികതയുടെ താൽക്കാലിക ഭ്രമത്തില്‍ ചെന്നുവീഴുകയും ചെയ്യുന്നു.

ആത്മാര്‍ത്ഥമായ ഭര്‍ത്താവിന്‍റെ സ്നേഹത്തേക്കാള്‍ മിസ്ഡ് കോളിലൂടെ കഴിഞ്ഞാഴ്ച പരിചയപ്പെട്ട പയ്യന്‍റെയൊപ്പമുള്ള ‘ഹോട്ട് നിമിഷങ്ങള്‍’ ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ ഏറെയുള്ള നമ്മുടെ നാട്ടില്‍ കാര്യങ്ങള്‍ ഇങ്ങനൊക്കെത്തന്നെയങ്ങ് പോട്ടെ….!
അല്ലാതെന്താ!
ശുഭം!
ഹാപ്പിയായല്ലോ അല്ലേ?

Leave a Reply

spot_img

Related articles

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...