ലോഗോ തയ്യാറാക്കിയാൽ ക്യാഷ് പ്രൈസ്

ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ഭരണകൂടം സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ബോധവത്ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോഗോ ക്ഷണിച്ചു.

ജെപിജി / പിഎന്‍ജി ഫോര്‍മാറ്റില്‍ തയാറാക്കിയ കളര്‍ ലോഗോ മാര്‍ച്ച് 10ന് വൈകുന്നേരം അഞ്ചിനകം sveeppathanamthitta@gmail.com എന്ന മെയിലില്‍ ലഭിക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയാറാക്കിയ വ്യക്തിക്ക് ക്യാഷ് പ്രൈസ് നല്‍കുന്നതാണ്.

ജനാധിപത്യ പ്രക്രിയയില്‍ പൊതുജന പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനു വോട്ടര്‍മാരെ ബോധവാന്മാരാക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആരംഭിച്ച പരിപാടിയാണ് സ്വീപ്.

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തെ കുറിച്ച് ജനങ്ങളില്‍ അറിവ് പകരുക, വോട്ടിംഗ് സാക്ഷരത വര്‍ധിപ്പിക്കുക, ജനങ്ങളില്‍ വോട്ടിംഗിന്റെ പ്രാധാന്യത്തെകുറിച്ച് അവബോധം വളര്‍ത്തുക എന്നിവയാണ് സ്വീപിന്റെ ലക്ഷ്യങ്ങള്‍.

Leave a Reply

spot_img

Related articles

മുതിർന്ന കോൺഗ്രസ് നേതാവ് കുമരി അനന്തൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് കുമരി അനന്തൻ അന്തരിച്ചു. 92 വയസ്സായിരുന്നു. ഒരു തവണ 1977 ൽ നാഗർകോവിൽ മണ്ഡലത്തിൽ നിന്നു ജയിച്ച് ലോകസഭയിലെത്തി. പിന്നീട്...

സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ജി സുധാകരനെ സന്ദർശിച്ചു

സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി മുതിർന്ന നേതാവ് ജി സുധാകരനെ സന്ദർശിച്ചു.ജി സുധാകരന്റെ പുന്നപ്രയിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം.സി പി എം ജനറൽ...

കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട് കായലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.മത്സ്യബന്ധന ജോലിക്കിടയിൽ വേമ്പനാട് കായലിൽ കുഴഞ്ഞുവീണു കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.കൈപുഴമുട്ട് സുനിൽ ഭവനിൽ സുനിൽകുമാർ (പോറ്റി)...

സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയറിന് നാളെ തുടക്കം

സപ്ലൈകോ വിഷു - ഈസ്റ്റർ ഫെയറിന് നാളെ തുടക്കം. ഏപ്രിൽ 10 മുതൽ 19 വരെയാണ് സംസ്ഥാനത്തെ എല്ലാ താലൂക്കിലെയും ഒരു പ്രധാന വില്പനശാല...