നറണി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു

ചിറ്റൂര്‍ നിയോജകമണ്ഡലത്തിലെ ആലംകടവ് കല്യാണപേട്ട റോഡിലെ കി.മീ 5/360 ല്‍ നറണി പാലത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 11 മുതല്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

കല്യാണപേട്ട, പള്ളിമൊക്ക് എന്നിവിടങ്ങളില്‍ നിന്നും ചിറ്റൂരിലേക്ക് വരുന്ന വാഹനങ്ങള്‍ കൊരിയാര്‍ച്ചള്ള ജങ്ഷനില്‍ നിന്നും ഇടതു തിരിഞ്ഞ് കൊരിയാര്‍ച്ചള്ള-കരുണ മെഡിക്കല്‍ കോളെജ്-വിളയോടി വഴിയും കണക്കമ്പാറ, ആലംകടവ്, പാലക്കാട് ഭാഗത്തുനിന്നും നറണി, കൊരിയാര്‍ച്ചള്ള, കല്യാണപേട്ട, പള്ളിമൊക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വിളയോടി-കരുണ മെഡിക്കല്‍ കോളെജ്-കൊരിയാര്‍ച്ചള്ള വഴിയും തിരിഞ്ഞു പോകണം.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...