കുമരകം ടൂറിസം  പദ്ധതി; മോദി ഓൺലൈൻ ഉദ്ഘാടനം

കോട്ടയം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ സ്‌കീം 2.0ൽ കുമരകം ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (വ്യാഴാഴ്ച മാർച്ച് 7) നടക്കും.
രാവിലെ 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.
കവണാറ്റിൻ കരയിലുള്ള കെ.ടി.ഡി.സി. വാട്ടർസ്‌കേപ്‌സിലെ ഹാളിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ വിശിഷ്ടാതിഥിയാകും. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി പദ്ധതി വിശദീകരിക്കും.

സുസ്ഥിര ടൂറിസം, ഉത്തരവാദിത്ത ടൂറിസം എന്നിവയ്ക്ക് പ്രാധാന്യം നൽകി കേന്ദ്ര ടൂറിസം മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയാണ് സ്വദേശി ദർശൻ 2.0.
കേരളത്തിൽ കുമരകവും ബേപ്പൂരും പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കുമരകത്തെ വിവിധ ടൂറിസം പദ്ധതികൾക്കായി 70 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കുമരകത്തെ പദ്ധതികളുടെ കൺസൾട്ടൻസിയായി ഐ.എൻ.ഐ. ഡിസൈൻ സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയെ കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുണ്ട്.
നാലു ഘട്ടങ്ങളിലായിട്ടാണ് ടൂറിസം പദ്ധതികൾ നടപ്പാക്കുന്നത്.
പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിനായി ഏജൻസി തയാറാക്കിയ മാസ്റ്റർ പ്ലാൻ കേന്ദ്ര സർക്കാർ അംഗീകരിച്ചു.

ആദ്യഘട്ട പദ്ധതിയായി തെരഞ്ഞെടുത്തിട്ടുള്ളത് കുമരകം പക്ഷിസങ്കേതത്തിന്റെ വികസനമാണ്.
ഇതിന്റെ മാസ്റ്റർ പ്ലാനിന് അംഗീകാരമായിരുന്നു.
വേമ്പനാട്ടു കായൽ കരയിൽ 14 ഏക്കർ വിസ്തൃതിയുള്ള കുമരകം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്.
നിലവിൽ ഈ പക്ഷി സങ്കേതം കെ.റ്റി.ഡി.സി യുടെ പ്രവർത്തനത്തിലുള്ളതാണ്.
നവീകരിച്ച് ഒരു എക്കോ-ടൂറിസം കേന്ദ്രമാക്കി ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതിനായി 13.53 കോടി രൂപയാണ് ചെലവഴിക്കുക. 2.84 കിലോമീറ്റർ നീളത്തിൽ 2.4 മീറ്റർ വീതിയിൽ ഭിന്നശേഷി സൗഹൃദമായി നടപ്പാത നിർമിക്കും.
വിവിധ ഘട്ടങ്ങളിലായി മറ്റു പദ്ധതികളും നടപ്പാക്കും.

Leave a Reply

spot_img

Related articles

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കും; എം.കെ സ്റ്റാലിന്‍

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. വഖഫ് ബില്ലില്‍ പ്രതിഷേധിച്ചാണ് സ്റ്റാലിന്‍ ഉള്‍പ്പടെയുള്ള ഡി.എം.കെ എം.എല്‍.എമാര്‍ കറുത്ത ബാഡ്ജണിഞ്ഞാണ്...

വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കി

വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കി. ഇന്നു പുലര്‍ച്ചെ 2.33 നാണ് രാജ്യസഭയില്‍ ബില്‍ ബാസാക്കിയത്. ബില്ലിനെ ഭരപക്ഷത്തുള്ള 128 എംപിമാര്‍ പിന്തുണച്ചപ്പോള്‍...

വഖഫ് ബിൽ ഇന്ന് രാജ്യസഭയിൽ

പതിനാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ഒടുവില്‍ വഖഫ് ബില്‍ ലോക്സഭ പാസാക്കി. ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കും. ഇവിടെയും ബിൽ പാസായാൽ നിയമമായി...

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് ബില്‍ അവതരിപ്പിക്കുക. ബില്ലിനെതിരെ സഭയില്‍ ഒറ്റക്കെട്ടായി പ്രതിഷേധമുയർത്താനാണ് ഇൻഡ്യ സഖ്യത്തിന്റെ തീരുമാനം....