ചാലക്കുടിയിൽ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്നും മറിച്ചൊരു ചർച്ച ഉണ്ടായിട്ടില്ലന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
പെരുന്നയിൽ എൻ എസ് എസ് ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാർഥിയെ രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും.
മറ്റ് ചർച്ചകൾ മാധ്യമ സൃഷ്ടിയാണന്നും തുഷാർ പറഞ്ഞു.
എൻഎസ്എസ് ജന സെക്രട്ടറി സുകുമാരൻ നായർ പിതൃതുല്യനാണ്.
അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനാണ് പെരുന്നയിൽ വന്നത് എന്നും അദ്ദേഹം പറഞ്ഞു.
പദ്മജ ബി ജെ പി യിൽ വരുന്നതു കൊണ്ട് വലിയ വാർത്ത ഉണ്ടാകും.
പക്ഷേ എത്ര ഫോളോവേഴ്സ് ഉണ്ട് എന്നത് സംശയമാണ്.
കൂടുതൽ അടിത്തറയുള്ള നേതാക്കളാണ് വരേണ്ടത് എന്നദ്ദേഹം പറഞ്ഞു.
സ്മോൾ ബോയ് എന്ന പി.സി ജോർജിൻ്റെ വിമർശത്തിന് താൻ സ്മാൾ ബോയ് തന്നെയെന്നും തുഷാറിന്റെ മറുപടി പറഞ്ഞു