അനീഷ്യ കേസ് സി.ബി.ഐ അന്വേഷിക്കണം

എ.പി.പി യുടെ ആത്മഹത്യ; പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പിതാവ്.

എ.പി.പി. അനീഷ്യയുടെ മരണം സംബന്ധിച്ച് കേരളാ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, കേസ് സി.ബി.ഐ. അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നിയമപരമായ ഇടപെടല്‍ നടത്തുമെന്നും സഹപ്രവര്‍ത്തകരുടെ പീഡനെത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്ത എ.പി.പി അനീഷ്യയുടെ പിതാവ് കെ.സത്യദേവന്‍.

മരണത്തിനു മുമ്പ് അനുഭവിച്ച മാനസിക പീഡനത്തെ കുറിച്ചും അവഹേളനത്തെ കുറിച്ചും ശബ്ദസന്ദേശത്തിലൂടെയും ആത്മഹത്യാ കുറിപ്പിലൂടെയും അനീഷ്യ പറഞ്ഞതാണ്.

ഇതിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസ് എടുക്കേണ്ട പൊലീസ് അതിന് തയ്യാറാവുന്നില്ല.

ലഭ്യമായ തെളിവുകള്‍ വെച്ച് നടപടി സ്വീകരിക്കാന്‍ പോലും തയ്യാറാവാത്ത പൊലീസ് കുറ്റവാളികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് കേസ് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നീതിന്യായ സംവിധാനങ്ങളെ സമീപിക്കാന്‍ ഒരുങ്ങതെന്നും സത്യദേവന്‍ പറഞ്ഞു.

ആത്മഹത്യ ചെയ്ത കൊല്ലം പരവൂര്‍ കോടതിയിലെ എ.പി.പി. ആയിരുന്ന ‘അനീഷ്യക്ക് മരണാന്തരമെങ്കിലും നീതിലഭിക്കണം’ എന്ന കാമ്പയിനിന്റെ ഭാഗമായി ആല്‍ത്തിയ സ്ത്രീ കൂട്ടായ്മയും, ദേശീയ വിവരാവകാശ കൂട്ടായ്മയും ചേര്‍ന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ആരംഭിച്ച രാപ്പകല്‍ നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചയ്യുകയായിരുന്നു അദ്ദേഹം.

അനീഷ്യയുടെ അമ്മ പ്രസന്ന പി.എം., പിതൃസഹോദരന്‍ കെ.വിജയന്‍, അനീഷ്യയുടെ സഹപാഠികളായ അഡ്വ.സന്ധ്യ അജയഘോഷ്,അഡ്വ. സോണി സോമന്‍, അഡ്വ.രശ്മി, അഡ്വ.കരുണാകരന്‍, അഡ്വ.പ്രഭാസ്, തിരുവനന്തപുരം ലോ കോളേജ് ചെയര്‍പഴ്‌സന്‍ അപര്‍ണ പ്രസന്നന്‍, ആര്‍.എസ്.പി നേതാവ് ബാബു ദിവാകരന്‍, സര്‍ക്കാറിന്റെ കുട്ടിക്കടത്തിലെ അതിജീവിത അനുപമ, ഡി.എച്ച്.ആര്‍.എം. പ്രവര്‍ത്തകരായ സി.സിന്ധു, രേഷ്മ, അശ്വതി, വിമന്‍ ജസ്റ്റിസ് പ്രവര്‍ത്തക ആരിഫാ ബീവി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

spot_img

Related articles

കൊട്ടാരക്കരയിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തി, ഗുരുതര പരിക്ക്

കൊല്ലം കൊട്ടാരക്കരയിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തി.കുത്തേറ്റ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്.സംഭവത്തിൽ പിതാവിനെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരുടെയും പേരുവിവരങ്ങൾ പുറത്ത് വന്നിട്ടില്ല.മകന്...

സ്വകാര്യ ക്ലിനിക്കിലെ യുവ ഡോക്ടര്‍ കഞ്ചാവുമായി പിടിയില്‍

സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്യുന്ന യുവ ഡോക്ടര്‍ കഞ്ചാവുമായി പിടിയില്‍. കയ്പമംഗലത്തെ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന നിലമ്പൂര്‍ സ്വദേശി ഡോ.സോനു സുരേഷ് (34) ആണ് പിടിയിലായത്....

മന്ത്രവാദ ചികിത്സയുടെ മറവിൽ 17കാരിക്ക് പീഡനം, യുവാവ് അറസ്റ്റിൽ

മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പരാതിയിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശി ജസീൽ ആണ് പിടിയിലായത്. ‘ജീലാനി തങ്ങൾ’ എന്ന...

തൃശൂരിൽ ഭാര്യയേയും നാലരവയസുള്ള മകനെയും കഴുത്തറത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ

തൃശൂർ വലപ്പാട് ഭാര്യയേയും നാലരവയസുള്ള മകനെയും കഴുത്തറത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ.തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്.കഴുത്തു മുറിച്ച് ഗുരുതരാവസ്ഥയിലായ...