ഭര്‍ത്താവിന്‍റെ സ്വഭാവവും ഭാര്യയുടെ പ്രശ്നവും

ഡോ.ടൈറ്റസ് പി. വർഗീസ്

മൂന്നു കുട്ടികളുടെ അമ്മയായ മുപ്പത്തിയൊന്‍പതുവയസ്സുള്ള സ്ത്രീയാണ് ഞാന്‍.

വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭര്‍ത്താവിന്‍റെ ചില അവിഹിതബന്ധങ്ങള്‍ അറിയാനിടയായതിനെത്തുടര്‍ന്ന് ഞങ്ങള്‍ക്കിടയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്.

അതെല്ലാം അദ്ദേഹം അവസാനിപ്പിച്ചുവെങ്കിലും ഇപ്പോഴും സംശയങ്ങള്‍ എന്‍റെ മനസ്സിലുണ്ട്.

ലൈംഗികതയിലുള്ള താല്പര്യക്കുറവാണ് ഇപ്പോഴത്തെ എന്‍റെ പ്രശ്നം.

വളരെ ധൃതിയില്‍ സെക്സ് ചെയ്യുന്ന ആളാണ് ഭര്‍ത്താവ്.

എന്‍റെ ഇഷ്ടമൊന്നും ശ്രദ്ധിക്കാറേയില്ല.

എന്നില്‍നിന്നും ലൈംഗികസംതൃപ്തി കിട്ടുന്നില്ലെന്ന് അദ്ദേഹം ഇടക്കിടെ പരാതിപ്പെടാറുണ്ട്.

പതിനഞ്ചാമത്തെ വയസ്സില്‍ അയല്‍പക്കത്തുള്ള ഒരാളെന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്.

എന്‍റെ ലൈംഗികമരവിപ്പ് ചികിത്സിച്ചു മാറ്റാന്‍ കഴിയുമോ? ആരെയാണ് കാണേണ്ടത്?
ജെസ്സി, പെരുമ്പാവൂര്‍

മറുപടി
ലൈംഗിക ശൈത്യം അഥവാ ഫ്രിജിഡിറ്റി (Frigidity) എന്നറിയപ്പെടുന്ന സ്ത്രീകളുടേതുമാത്രമായ ഒരു താത്കാലിക ലൈംഗികപ്രശ്നമാണിത്.
ശാരീരികവേഴ്ചയുടെ സമയത്തുള്ള യോനീവരള്‍ച്ചയും വേദനയും, ലൈംഗികബന്ധത്തോടുള്ള അത്യധികമായ ഭയം, ഉത്തേജിതയാവാതിരിക്കുക, യോനീമുഖം വളരെയധികം ഇറുക്കമുള്ളതാവുക തുടങ്ങിയവയാണ് ലൈംഗിക മാരവിപ്പിന്‍റെ പ്രത്യക്ഷലക്ഷണങ്ങള്‍.

ശാരീരികവും മാനസികവുമായ വിവിധ കാരണങ്ങള്‍ ഈ പ്രശ്നത്തിലേക്ക് സ്ത്രീകളെ കൊണ്ടുചെന്നെത്തിക്കാറുണ്ട്.

അപര്യാപ്തമായ പൂര്‍വ്വകേളി (Inadequate foreplay), ഇഷ്ടമില്ലാത്ത ശൈലിയിലുള്ള ഇണയുടെ ലൈംഗിക സമീപനം എന്നിവ ലൈംഗിക ശൈത്യത്തിന്‍റെ അടിസ്ഥാനകാരണങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

നിങ്ങളുടെ ഭര്‍ത്താവ് ലൈംഗികവേഴ്ച വളരെ തിടുക്കത്തില്‍ ചെയ്യുന്നയാളാണെന്ന് കത്തില്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് ഈവക കാര്യങ്ങള്‍ നിങ്ങള്‍ക്ക് ബാധകമാണെന്നോര്‍ക്കുമല്ലോ.

ഗര്‍ഭിണിയാകുമോ എന്നുള്ള ഭയമാണ് മറ്റൊന്ന്.

മൂന്നുകുട്ടികളുള്ള നിങ്ങളില്‍ ഇങ്ങനെയൊരു ഉള്‍പേടിക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

പങ്കാളിയില്‍ നിന്നും ലൈംഗികരോഗങ്ങള്‍ തന്നിലേക്ക് പകരുമെന്ന അമിത ഉത്ക്കണ്ഠ പലരിലും ലൈംഗിക ശൈത്യത്തിന് മുന്നോടിയാകാറുണ്ട്.

ഭര്‍ത്താവിന് അവിഹിതബന്ധങ്ങളുണ്ടെന്ന സംശയം ഇത്തരുണത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

വേദനാജനകമായ വേഴ്ചയെക്കുറിച്ചുള്ള ഭയവും പ്രശ്നത്തിന് ആക്കം കൂട്ടിയിട്ടുണ്ടാകും.

മാനസികപിരിമുറുക്കം, കുറ്റബോധം, അമിത ലജ്ജ, വിഷാദം, വിരസത, ലൈംഗികബന്ധത്തിലെ തരംതാഴ്ത്തല്‍, വൈകാരിക ഇഴുകിച്ചേരലിനുള്ള വിമുഖത, ആഴത്തില്‍ വേരോടിയിട്ടുള്ള മാനസികപ്രശ്നങ്ങള്‍, ചെറുപ്പത്തിലോ അതിനുശേഷമോ സംഭവിച്ചിട്ടുള്ള ലൈംഗിക പീഡനം എന്നിവയും ഗൗരവപൂര്‍വ്വം കണക്കിലെടുക്കേണ്ടതുതന്നെയാണ്.

ഇപ്പറഞ്ഞവയില്‍ കൗമാരത്തിലുണ്ടായതായി കത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ലൈംഗിക ചൂഷണവും തുടര്‍ന്ന് മനസ്സില്‍ അടിഞ്ഞുകൂടിയ കുറ്റബോധവും വിശദമായി വിശകലനം ചെയ്യപ്പെടേണ്ടവയാണ്.

യോനീവരള്‍ച്ച കുറക്കാനായി സ്നിഗ്ദ്ധതയുള്ള ലൂബ്രിക്കന്‍റുകള്‍ നിര്‍ദ്ദേശിക്കപ്പെടാറുണ്ടെങ്കിലും വൈകാരികതലത്തിലുള്ള ലൈംഗികമരവിപ്പിന് പലപ്പോഴും ഇത് പരിഹാരമാകാറില്ല.

ഭാര്യയുടെ ലൈംഗികപരാധീനതയെക്കുറിച്ച് ഏറ്റവും അധികം ബോധവാനാകേണ്ടത് ഭര്‍ത്താവുതന്നെയാണ്.

ഇതിനുള്ള അവസരം സൃഷ്ടിക്കുക എന്നതാണ് ചികിത്സയുടെ ആദ്യപടി. അതേപോലെതന്നെ ഒരു ഗൈനക്കോളജിസ്റ്റിനെക്കണ്ട് ലൈംഗികമായ മറ്റ് അസുഖങ്ങളൊന്നുമില്ലെന്ന് നിജപ്പെടുത്തുന്നത് ചികിത്സക്ക് വളരെയധികം ഉപകരിക്കും.
ഉപബോധതലത്തില്‍ വേരുറച്ചുപോയിട്ടുള്ള വിരുദ്ധ സംഭവങ്ങ (Negative Events)ളുടെ തീവ്രത ഇല്ലാതാക്കുന്നതരത്തില്‍ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സ (Biofeedback Oriented Therapy)യാണ് ക്ലിനിക്കല്‍ സെക്സോളജിയില്‍ ഇപ്പോള്‍ ഏറ്റവും സജീവം. പാരമ്പര്യപശ്ചാത്തലത്തില്‍ തുടങ്ങി, ഗര്‍ഭാവസ്ഥയിലൂടെ കടന്ന് ശൈശവ-ബാല്യ-കൗമാര-യൗവ്വന ഘട്ടങ്ങളില്‍ നിങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന എല്ലാവിധ തിക്താനുഭവങ്ങളുടെയും സ്വാധീനം വേരോടെ പിഴുത് മാറ്റേണ്ടതുണ്ട്.

വിവിധ കാലങ്ങളിലായി ജീവിതത്തിലേക്ക് കടന്നുവന്നിട്ടുള്ള പ്രസ്തുത സംഭവങ്ങളുടെ ശക്തമായ ഇന്ദ്രിയാനുഭവങ്ങള്‍ ഏതെന്ന് കണ്ടെത്തുന്നതിന് സഹായിക്കുന്ന വ്യത്യസ്തങ്ങളായ ടെസ്റ്റുകളുണ്ട്.

ഇങ്ങനെ വെളിവാക്കപ്പെടുന്ന സംഭവ തീവ്രത മസ്തിഷ്ക്കതരംഗ ചികിത്സ (Brainwave Therapy)വഴി ദുരീകരിക്കുക എന്നതാണ് ചികിത്സയുടെ അവസാനഘട്ടം.

പ്രശ്നത്തെക്കുറിച്ച് അനുകൂലമായ ഒരു അവബോധം ചികിത്സക്കുമുന്‍പേ നിങ്ങള്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെങ്കില്‍ ഏറെ നന്നായിരിക്കുമെന്നുമാത്രമല്ല ചികിത്സയുടെ വേഗതയെ അത് ത്വരിതപ്പെടുത്തുകയും ചെയ്യും.

മാനസികോല്ലാസം നല്‍കുന്ന സാഹചര്യങ്ങളുമായി കൂടുതല്‍ അടുക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നതും ഗുണം ചെയ്യും.

Leave a Reply

spot_img

Related articles

ക്ഷേത്ര പരിപാടിയിൽ വിപ്ലവഗാനം പാടിയ സംഭവത്തില്‍ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടയ്ക്കല്‍ ദേവീ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ നടന്ന ഗാനമേളയില്‍ വിപ്ലവഗാനം പാടിയ സംഭവത്തില്‍ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ കുമാറിന്‍റെ...

അരുവിക്കരയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി 6 വയസുകാരൻ മരിച്ചു.

അരുവിക്കര മലമുകളില്‍ അദ്വൈത് (6) ആണ് മരിച്ചത്.വീട്ടിലെ റൂമിലെ ജനലില്‍ ഷാള്‍ കൊണ്ട് കളിച്ചപ്പോള്‍ അബദ്ധത്തില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങിയാണ് അപകടമുണ്ടായത്.കുട്ടിയെ ഉടൻ തന്നെ...

മുനമ്പത്തെ 610 കുടുംബങ്ങളുടെയും റവന്യു അവകാശങ്ങള്‍ പുനസ്ഥാപിക്കും വരെ സമരം തുടരുമെന്ന് ഭൂസംരക്ഷണ സമിതി

പുതിയ സംഭവവികാസങ്ങള്‍ രാഷ്ട്രീയ മാറ്റത്തിന്റെയും തുടക്കമാണ്. ആരാണ് ഒറ്റുകാർ എന്നു ബോദ്ധ്യമായ സാഹചര്യത്തില്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുമെന്ന് സമിതി ചെയർമാൻ ജോസഫ് റോക്കി പറഞ്ഞു....

മധ്യപ്രദേശില്‍ ക്രൈസ്തവ പുരോഹിതർ ആക്രമണത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ

ക്രിസ്തുമസ് ആകുമ്പോൾ കേക്കുമായി കേരളത്തിലെ അരമനകള്‍ കയറിയിറങ്ങുന്ന പല പേരിലറിയുന്ന സംഘപരിവാറുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.അവരാണ് ഗ്രഹാം സ്റ്റെയ്ൻസ് എന്ന മിഷണറിയെയും...