ഇത്തവണ മത്സരിക്കുന്നില്ല; കമൽഹാസൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയുടെ താരപ്രചാരകനായി താൻ മുന്നോട്ട് വരുമെന്ന് നടനും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവുമായ കമൽഹാസൻ.
ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നൈയിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കമൽഹാസൻ ഇക്കാര്യം അറിയിച്ചത്.
പകരം, അടുത്ത വർഷം ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കമൽഹാസന് നൽകാമെന്നാണ് ധാരണ.
“ഞാനും എൻ്റെ പാർട്ടിയായ എംഎൻഎമ്മും ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. എങ്കിലും, സഖ്യത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകും. ഒരു സ്ഥാനത്തിനും വേണ്ടിയല്ല, പക്ഷേ രാജ്യത്തിന് വേണ്ടി ഞങ്ങൾ ഒറ്റക്കെട്ട്”,അദ്ദേഹം പറഞ്ഞു.

കമൽഹാസൻ്റെ നേതൃത്വത്തിലുള്ള മക്കൾ നീതി മയ്യം ഡിഎംകെ സഖ്യത്തോടൊപ്പം ഔദ്യോഗികമായി ചേരുന്നതിൻ്റെ ഭാഗമായാണ് സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച.
ബി.ജെ.പിയെ പരാജയപ്പെടുത്തുക പൊതു ലക്ഷ്യത്തോടെയാണ് ഡിഎംകെ സഖ്യം ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഇത് ആദ്യമായാണ് മക്കൾ നീതി മയ്യം ഡി.എം.കെയുമായി സഖ്യത്തിലേർപ്പെടുന്നത്.

തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റുകളിലും പുതുച്ചേരിയിലെ ഒരു സീറ്റിലും ഡിഎംകെയ്‌ക്കായി എംഎൻഎം പ്രചാരണം നടത്തുമെന്നാണ് റിപ്പോർട്ട്.
രാഷ്ട്രീയ സഖ്യത്തിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കമൽഹാസൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
രാജ്യത്തിൻ്റെ നന്മയ്ക്ക് മുൻഗണന നൽകുന്ന ഏത് പാർട്ടിയെയും എംഎൻഎം പിന്തുണയ്ക്കുമെന്നും കമൽഹാസൻ വ്യക്തമാക്കിയിരുന്നു.

Leave a Reply

spot_img

Related articles

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ, പുതിയ മുഖ്യമന്ത്രി ഉടൻ

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നതായി മന്ത്രിമാരെ അറിയിച്ച്‌ സിദ്ധരാമയ്യ. അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സിദ്ധരാമയ്യ യോഗത്തില്‍ വ്യക്തമാക്കി.അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ടാണ്...

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി പദവിയിലേക്ക്

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി പദവിയിലേക്ക്.മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ ആഴ്ച തന്നെ രാജിവെയ്ക്കും.കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം സിദ്ദരാമയ്യ ഉടൻ രാജിവെക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ...