DYFI നേതാവിനെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവ്

ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത ഡി.വൈ.എഫ്.ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവ്.

ഡിവൈഎഫ്ഐ നേതാവ് നിഥിൻ പുല്ലനെ 6 മാസത്തേക്കാണ് കാപ്പ ചുമത്തി നാട് കടത്തുക.

ചാലക്കുടിയിൽ ജീപ്പ് തകർത്തത് ഉൾപ്പടെ ചാലക്കുടി, ആളൂർ പൊലീസ് സ്റ്റേഷനുകളിൽ നാല് കേസുകളിൽ പ്രതിയായിരുന്നു നിഥിൻ പുല്ലൻ.

ജീപ്പ് അടിച്ച് തകർത്ത കേസിൽ 54 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഫെബ്രുവരി 13 നാണ് നിഥിൻ ജാമ്യത്തിലിറങ്ങിയത്.

ഡിസംബർ 22 ന് ചാലക്കുടി ഐ.ടി.ഐ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് പൊലീസ് ജീപ്പ് തകർത്തത്.

Leave a Reply

spot_img

Related articles

കൊട്ടാരക്കരയിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തി, ഗുരുതര പരിക്ക്

കൊല്ലം കൊട്ടാരക്കരയിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തി.കുത്തേറ്റ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്.സംഭവത്തിൽ പിതാവിനെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരുടെയും പേരുവിവരങ്ങൾ പുറത്ത് വന്നിട്ടില്ല.മകന്...

സ്വകാര്യ ക്ലിനിക്കിലെ യുവ ഡോക്ടര്‍ കഞ്ചാവുമായി പിടിയില്‍

സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്യുന്ന യുവ ഡോക്ടര്‍ കഞ്ചാവുമായി പിടിയില്‍. കയ്പമംഗലത്തെ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന നിലമ്പൂര്‍ സ്വദേശി ഡോ.സോനു സുരേഷ് (34) ആണ് പിടിയിലായത്....

മന്ത്രവാദ ചികിത്സയുടെ മറവിൽ 17കാരിക്ക് പീഡനം, യുവാവ് അറസ്റ്റിൽ

മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പരാതിയിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശി ജസീൽ ആണ് പിടിയിലായത്. ‘ജീലാനി തങ്ങൾ’ എന്ന...

തൃശൂരിൽ ഭാര്യയേയും നാലരവയസുള്ള മകനെയും കഴുത്തറത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ

തൃശൂർ വലപ്പാട് ഭാര്യയേയും നാലരവയസുള്ള മകനെയും കഴുത്തറത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ.തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്.കഴുത്തു മുറിച്ച് ഗുരുതരാവസ്ഥയിലായ...