എഡിജിപിക്ക് എസ്എഫ്ഐയുടെ പരാതി

കേരള സർവകലാശാല കലോത്സവത്തിലെ അഴിമതി ആരോപണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എഡിജിപിക്ക് എസ്എഫ്ഐയുടെ പരാതി.

കോഴ ഇടപാടിൻ്റെ തെളിവുകൾ സഹിതമാണ് പ്രോഗ്രാം കമ്മിറ്റി കൺവീനറും എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റുമായ നന്ദൻ പരാതി നൽകിയത്.

കേരള സർവകലാശാല കലോത്സവം അവസാനിച്ചതിന് പിന്നാലെ അഴിമതി ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു.

ആരോപണം ശരിവയ്ക്കുന്ന വാട്സാപ്പ് സന്ദേശങ്ങളും ഇന്നലെ പുറത്ത് വന്നു.

വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടുന്ന ഗ്രൂപ്പുകളിലാണ് ശബ്ദരേഖ അടക്കമുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നത്.

Leave a Reply

spot_img

Related articles

43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി.ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും കാര്യത്തിലാണ് കോടതിയുടെ രൂക്ഷ വിമർശനം ഉന്നയിച്ചത്.ആവശ്യമായ വിവരങ്ങൾ ദേവസ്വം അധികൃതർ കൈമാറിയില്ലെന്ന്...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജുവാണ് മരിച്ചത്.അമീബിക് മസ്തിഷ്കജ്വര ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.പനിയെ...

അസമില്‍ പ്രളയക്കെടുതിയില്‍ വൻ നാശനഷ്ടം

അസമില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും പ്രളയക്കെടുതിയില്‍ വൻ നാശനഷ്ടം .കഴിഞ്ഞ 24 മണിക്കൂറിനിടെ ചരായ്‌ദേവ് ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി രണ്ടുപേർ കൂടി മരിച്ചതോടെ ഈ വർഷത്തെ...

തിരുവനന്തപുരത്ത് വാഹനാപകടം: ജനം ടി.വി. ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു

ജനം ടി.വി. തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ തിരുവനന്തപുരം ഈഞ്ചയ്ക്കൽ ബൈപ്പാസിന്...