ഗുരുവായൂർ ക്ഷേത്രം അടുത്ത മേൽശാന്തി

പള്ളിശ്ശേരി മന പി.എസ്.മധുസൂദനൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം പുതിയ മേൽശാന്തി.

ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയിൽ പി എസ് മധുസൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു.

ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് പി.എസ് മധുസൂദനൻ നമ്പൂതിരിക്ക് ശ്രീഗുരുവായൂരപ്പൻ്റെ മേൽശാന്തിയാകാനുള്ള നിയോഗം ലഭിച്ചത്.

തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം അടയാളചിഹ്നമായ താക്കോൽകൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേൽക്കും.

Leave a Reply

spot_img

Related articles

ടി പി എം സാഹീർ അന്തരിച്ചു

കോഴിക്കോട് സൗത്ത് മുൻ എം എൽ എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി പി എം സാഹീർ (83) അന്തരിച്ചു.ഭാര്യ: മുൻ...

കുറിപ്പടി നിർബന്ധം; സിറിഞ്ചും വേദനസംഹാരികളും നൽകുന്നതിൽ കർശന നിയന്ത്രണം; മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല

കുറിപ്പടി നിർബന്ധം; സിറിഞ്ചും വേദനസംഹാരികളും നൽകുന്നതിൽ കർശന നിയന്ത്രണം; മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല.മരുന്ന് കുറിപ്പടി ഇല്ലാതെ വേദനസംഹാരികളോ സിറിഞ്ചോ വിൽക്കരുതെന്ന്...

ഫേസ്ബുക്ക് ലൈവിലൂടെ വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തി’; മേജർ രവിക്ക് വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

ദില്ലി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ളസ് ടു വിദ്യാർത്ഥിനി മാളവിക ആർ തീക്കാടനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.ഫേസ്ബുക്ക് ലൈവിലൂടെ...

അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വീട്ടുവളപ്പില്‍

സിക്കിമിലെ നാംചി ജില്ലയിലുള്ള സമർഡുങ്ങിൽ നിർമ്മാണത്തിലിരിക്കുന്ന NHPC ടീസ്റ്റ സ്റ്റേജ്-VI ജലവൈദ്യുത പദ്ധതിയുടെ 'ഹെഡ് റേസ് ടണലിൽ' (HRT) സംഭവിച്ച സ്ഫോടനത്തിൽ മരിച്ച മലയാളി...