ഓയില്‍ മസാജിംഗ് അഥവാ എണ്ണതേച്ചു കുളി

ചര്‍മ്മത്തിനു കൂടുതല്‍ മൃദുത്വവും തിളക്കവും ലഭിക്കാന്‍ ഏറ്റവും യോജിച്ച എണ്ണ എള്ളെണ്ണയാണ്.

ശരീരത്തില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂര്‍ ഇരുന്നശേഷം കുളിക്കുക.

ചെറുചൂടുവെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്.

എന്നാല്‍ ചൂടുള്ള കാലമായതിനാല്‍ രോഗികളും പ്രായാധിക്യമുള്ളവരും കുഞ്ഞു കുട്ടികളും ഒഴികെയുള്ളവര്‍ പച്ചവെള്ളത്തില്‍ കുളിച്ചാല്‍ കൂടുതല്‍ ഉണര്‍വും ഉന്മേഷവും കിട്ടാനിടയാകും.

അധികം ചൂടുള്ള വെള്ളത്തില്‍ കുളിക്കരുത്.

അതു ശരീരത്തിന്‍റെ സ്വാഭാവികമായ എണ്ണമയത്തെ നഷ്ടപ്പെടുത്തും.

എണ്ണ ഉപയോഗിച്ചശേഷം സോപ്പിട്ട് എണ്ണമയം കളിയുന്നതാണ് നമ്മുടെ രീതി.

ചര്‍മ്മം കൂടുതല്‍ വരണ്ടുപോകാന്‍ അതു കാരണമാകുന്നു.

സോപ്പിനു പകരം കടലമാവ്, പയറുപാടി എന്നിവ ഉപയോഗിക്കുന്നതാണ് ഉചിതം.

കുളി കഴിഞ്ഞാലുടന്‍തന്നെ മോയ്ചറൈസറോ ക്രീമോ പുരട്ടുക.

ആഴ്ചയില്‍ ഒരിക്കല്‍ എണ്ണ ചെറുതായി ചൂടാക്കി തലയിലും ദേഹത്തും മസാജ്ചെയ്യുക.

അരമണിക്കൂര്‍ ഇരിക്കുക.

അതിനുശേഷം കടലമാവോ പയറുപൊടിയോ തേച്ചു കുളിക്കുക.

ശരീരത്തിനു മിനുസവും അഴകും വര്‍ധിക്കും.

Leave a Reply

spot_img

Related articles

വിഷുവിനെ വരവേൽക്കാനൊരുങ്ങി മലയാളികൾ

നാളെ വിഷു.വിഷുവിനെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞു.നാളെ പുലർച്ചെ കണികണ്ട് ഉണർന്ന് കൈനീട്ടം വാങ്ങി വിഷു ആഘോഷങ്ങളിലേക്ക് കടക്കാനുള്ള ആവേശത്തിലാണ് കുട്ടികളും മുതിർന്നവരും.മേട മാസത്തിലാണ്...

സ്വർണവില 70,000 രൂപ കടന്നു

സ്വർണവില പുതിയ റെക്കോർഡുകൾ കുറിക്കുന്നു.ഇന്ന് പവന് 200 രൂപയാണ് കൂടിയത്.ഇതോടെ സ്വർണവില 70,000 രൂപ കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 70,160...

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില; പവന് 2160 രൂപ വർദ്ധിച്ചു

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ...

മാസപ്പടി കേസ്:പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മാസപ്പടി കേസിൽ മകൾ വീണാ വിജയനെ പ്രതി ചേർത്ത് എസ്എഫഐഒ നടത്തുന്ന അന്വേഷണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.അത്ര ഗൗരവമായി കേസിനെ കാണുന്നില്ലെന്നു മുഖ്യമന്ത്രി...