മുന്നാറും പാരാഗ്ലൈഡിങ് ഫെസ്റ്റിന് അനുയോജ്യമെന്ന് മന്ത്രി

സാഹസിക വിനോദ സഞ്ചാരത്തെ സംസ്ഥാനത്തെ പ്രധാന ടൂറിസം ശാഖയായി വളര്‍ത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്.

വാഗമണ്ണില്‍ ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലായ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ ഓണ്‍ലൈനായി മന്ത്രി ഉദ്ഘാടനം ചെയ്തു.

സാഹസിക ടൂറിസം ലോകത്തിലെ തന്നെ ഏറ്റവും വളര്‍ച്ചയുള്ള ടൂറിസം മേഖലയാണ്.

ഭൂപ്രകൃതിയിലെ വൈവിധ്യമാണ് കേരളത്തിന്റെ പ്രത്യേകത.

ഈ പ്രത്യേകത സാധ്യമാക്കുന്ന പലതരം വിനോദസഞ്ചാര മേഖലകളെ ഉപയോഗപ്പെടുത്തുവാനുള്ള സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

ഇതിന്റെ ഭാഗമായാണ് പാരാഗ്ലൈഡിങ് ഫെസ്റ്റ് അടക്കമുള്ള വൈവിധ്യമാര്‍ന്ന ഫെസ്റ്റുകള്‍ക്ക് കേരളം ആതിഥ്യമരുളുന്നത്.

വാട്ടര്‍ കയാക്കിങ് ഫെസ്റ്റിവല്‍, സര്‍ഫിങ് ചാമ്പ്യന്‍ഷിപ്പ്, കേരള അന്താരാഷ്ട്ര മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

14 മുതല്‍ 17 വരെയാണ് ഫെസ്റ്റിവല്‍ അരങ്ങേറുക.

വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും (കെ.എ.ടി.പി.എസ്) ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും (ഡി.ടി.പി.സി) സംയുക്തമായി പാരാഗ്ലൈഡിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടുകൂടിയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

അമേരിക്ക, നേപ്പാള്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും ഡല്‍ഹി, ഗോവ, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഫെസ്റ്റിവലില്‍ പങ്കെടുക്കും.

അന്തര്‍ദേശീയ തലത്തില്‍ തന്നെ അറിയപ്പെടുന്ന കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ മൂന്നാറിന്റെ ടൂറിസം വികസനം ഈ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട അജണ്ടയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

പാരാഗ്ലൈഡിംഗ് ഫെസ്റ്റ് വാഗമണ്ണിലും വര്‍ക്കലയിലുമാണ് സംഘടിപ്പിക്കുന്നത്.  

മുന്നാറും ഇതിന് അനുയോജ്യമായ പ്രാദേശമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ മൂന്നാംഘട്ട നിര്‍മാണ പൂര്‍ത്തീകരണത്തിന്റെയും മുതിരപ്പുഴയോര സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെയും ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു.

പഴയ മുന്നാറില്‍ സ്ഥിതിചെയ്യുന്ന ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസിന്റെ പുറകിലുള്ള മുതിരപ്പുഴയോര സൗന്ദര്യവല്‍ക്കരണ പദ്ധതിയില്‍ കുട്ടികളുടെ പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, ലൈറ്റിംഗ് തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.

3 കോടി 65 ലക്ഷം രൂപ ചിലവിട്ടാണ് മുതിരപ്പുഴയോര സൗന്ദര്യവല്‍ക്കരണ പദ്ധതി നടപ്പിലാക്കിയത്.

ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ മൂന്നാംഘട്ട നിര്‍മ്മാണത്തില്‍ 4 കോടി 81 ലക്ഷം രൂപ ചിലവഴിച്ചു കുട്ടികള്‍ക്കുള്ള കളിസ്ഥലം, ചെസ്‌കോര്‍ട്ട്, സ്നേക്ക് ലാഡര്‍, നടപ്പാത, ബോട്ട് ജെട്ടി വൈദ്യുതീകരണം എന്നിവയാണ് പൂര്‍ത്തീകരിച്ചത്.

Leave a Reply

spot_img

Related articles

ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്: രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം ചെയ്തു

കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നവംബർ 24ന് സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് കണ്ണൂര്‍ കയാക്കത്തോൺ 2024ന്റെ രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം...

ടെന്നിസ് താരം റാഫേൽ നദാൽ കളമൊഴിയുന്നു

ഒരു പതിറ്റാണ്ടിലധികം ടെന്നിസ് ലോകം അടക്കിവാണ കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേൽ നദാൽ കളമൊഴിയുന്നു. ഈ വർഷം നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ സജീവ...

പി.ടി ഉഷയ്‌ക്കെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം.ഈ മാസം 25ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തില്‍ അവിശ്വാസ...

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ. ലങ്കൻ വനിതകള്‍ക്കെതിരെ 82 റണ്‍സിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്. ഇന്ത്യയുയർത്തി 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ...