70 വയസുള്ള കന്യാസ്ത്രീക്ക് അപൂർ‌വ്വ ശസ്ത്രക്രിയ

വീണ് കഴുത്ത് ഒടിഞ്ഞ വയോധികയ്ക്ക് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ അപൂർ‌വ്വ ശസ്ത്രക്രിയ.

വീണ് കഴുത്തിൽ ഒടിവ് സംഭവിച്ച 70 വയസുള്ള വയോധികയായ കന്യാസ്ത്രീയെ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അപൂർവ്വ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചു.

ഇടുക്കി നേര്യമംഗലം സ്വദേശിയായ കന്യാസ്ത്രീക്കാണ് കുളിമുറിയിൽ തെന്നി വീണു കഴുത്തിനും തലയിലും ഗുരുതര പരുക്കേറ്റിരുന്നത്.

വീഴ്ചയിൽ കഴുത്തിലെ രണ്ടാമത്തെ കശേരുവിന്റെ ഭാഗമായ ഓഡണ്ടോയ്ഡിനു ഒടിവ് സംഭവിച്ച് ഗുരുതര നിലയിലായിരുന്നു.

കഴുത്ത് നേരെ നിൽക്കാത്ത വിധത്തിലായിരുന്നു പരുക്ക്.

ഓഡണ്ടോയ്ഡിനു ഒടിവ് സംഭവിച്ചാൽ തൊട്ടുപുറകിലുള്ള സുഷുന്മനാഡിക്കും, തലച്ചോറിന്റെ താഴെ ഭാഗമായ മെഡുല്ല ഒംബ്ലാംഗേറ്റയ്ക്കും ഗുരുതര ക്ഷതം സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു.

മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ച ശേഷം കന്യാസ്ത്രീയെ ആന്റീരീയർ ട്രാൻസ്ഓഡണ്ടോയ്ഡ് സ്ക്രൂ ഘടിപ്പിച്ച് കഴുത്ത് നേരെയാക്കുന്ന അപൂർവ്വ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

കഴുത്തിനു മുന്നിലൂടെ ചെയ്യുന്ന ഈ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ഒടിഞ്ഞിരുന്ന ഓഡണ്ടോയ്ഡിനെ കൂട്ടിയോജിപ്പിക്കാൻ സാധിച്ചു.

ഈ ആധുനിക ശസ്ത്രക്രിയ രീതിയിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ ഗ്രാഫ്റ്റ് ആവശ്യമില്ലാതെ തന്നെ ശസ്ത്രക്രിയ പൂർത്തിയാക്കാൻ സാധിക്കുമെന്നതും പ്രത്യേകതയാണ്.

ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.സരീഷ് കുമാർ എം.കെ യുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

അനസ്തേഷ്യോളജി വിഭാഗം കൺസൾട്ടന്റ് ഡോ.അഭിജിത്ത് കുമാറും ശസ്ത്രക്രിയയിൽ പങ്കെടുത്തു.

കുറഞ്ഞ ആശുപത്രിവാസം മാത്രം ആവശ്യമുള്ള ഈ ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ച കന്യാസ്ത്രീ ആശുപത്രിയിൽ നിന്നു മടങ്ങി.

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...