കുളത്തൂര്‍മൂഴി പരുത്തിമൂട് പത്തനാട് പഴുക്കാകുളം റോഡ് ഉദ്ഘാടനം

കുളത്തൂര്‍മൂഴി പരുത്തിമൂട് പത്തനാട് പഴുക്കാകുളം റോഡ് ഉദ്ഘാടനം ചെയ്തു – ഡോ. എന്‍. ജയരാജ്.

കുളത്തൂര്‍മൂഴി പരുത്തിമൂട് പത്തനാട് പഴുക്കാകുളം റോഡ് ആധുനിക നിലവാരത്തില്‍ ബി എം ബി സി ആക്കിയതിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ഓണ്‍ലൈനായി ചെയ്തതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു.

പൊതുമരാമത്ത് ഫണ്ടില്‍ നിന്ന് 10 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

നിലവിലുള്ള കലുങ്കുകള്‍ വീതികൂട്ടുകയും അപകടകരമായിരുന്നവ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു.

കാഴ്ചമറയ്ക്കുന്ന കയറ്റങ്ങള്‍ കുറയ്ക്കുകയും താഴ്ന്ന പ്രദേശങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.

ആവശ്യമായ ഡ്രെയിനേജ് സൗകര്യങ്ങളും മെച്ചപ്പെട്ട രീതിയിലുള്ള സുരക്ഷാ നിര്‍മ്മിതികളും ഉള്‍പ്പെടുത്തി.

കറുകച്ചാല്‍ മണിമല റോഡില്‍ നിന്ന് പത്തനംതിട്ട ജില്ലയുമായി ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ പാതയാണ് ഇതോടെ നവീകരിച്ചത്.

കുളത്തൂര്‍മൂഴിയില്‍ നിന്ന് വാഹനറാലിയായിട്ട് എത്തി കുളത്തൂര്‍മൂഴി പരുത്തിമൂട് റോഡിന്റെ ഉദ്ഘാടനം പരുത്തിമൂട് കവലയിലും കാനം പത്തനാട് റോഡിന്റെ ഉദ്ഘാടനം പഴുക്കാകുളം കവലയിലും നടത്തി.

ചടങ്ങില്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അധ്യക്ഷനായി.

വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ മണി മുഖ്യാതിഥിയായി.

കങ്ങഴ പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് റംലാബീഗം, വെള്ളാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്

Leave a Reply

spot_img

Related articles

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച്...