തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്തു മത്സരിക്കുമെന്ന് കെ. സുരേന്ദ്രന്‍

കോട്ടയം പാർലമെൻ്റ് മണ്ഡലത്തില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

തുഷാര്‍ വെള്ളാപ്പള്ളി ഇതുവരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ല. ഈ ഘട്ടത്തിലാണ് ബിഡിജെഎസ് സീറ്റില്‍ തുഷാര്‍ തന്നെ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാകുന്നത്.

കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിനിറങ്ങിയെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമുണ്ടായിട്ടില്ല.

ദിവസങ്ങള്‍ക്ക് മുന്‍പ് ചാലക്കുടി, മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും കോട്ടയത്തെയും ഇടുക്കിയിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല.

ഇടുക്കിയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലെ അവ്യക്തത തന്നെയാണ് കോട്ടയത്തെയും നീളാന്‍ കാരണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ച ആലത്തൂര്‍, വയനാട് മണ്ഡലങ്ങള്‍ ബി.ജെ.പിക്ക് വിട്ടുകൊടുത്തു. പകരം കോട്ടയവും ചാലക്കുടിയും ബിഡിജെഎസിന് ലഭിച്ചു.

Leave a Reply

spot_img

Related articles

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ, പുതിയ മുഖ്യമന്ത്രി ഉടൻ

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നതായി മന്ത്രിമാരെ അറിയിച്ച്‌ സിദ്ധരാമയ്യ. അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സിദ്ധരാമയ്യ യോഗത്തില്‍ വ്യക്തമാക്കി.അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ടാണ്...

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി പദവിയിലേക്ക്

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി പദവിയിലേക്ക്.മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ ആഴ്ച തന്നെ രാജിവെയ്ക്കും.കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം സിദ്ദരാമയ്യ ഉടൻ രാജിവെക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ...