അയ്യപ്പ സന്നിധിയിൽ ഇന്ന് കൊടിയേറും

10 ദിവസത്തെ ഉത്സവത്തിന് അയ്യപ്പ സന്നിധിയിൽ ഇന്ന് കൊടിയേറും

രാവിലെ 8.20നും 9നും മധ്യേ ആണ് കൊടിയേറ്റ്.

കിഴക്കേ മണ്ഡപത്തിൽ പൂജിക്കുന്ന കൊടി ശ്രീകോവിലിലെത്തിച്ച് ചൈതന്യം നിറച്ച് വാദ്യഘോഷ ങ്ങളോടെ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചാണ് ഉത്സവത്തിനു കൊടിയേറുക.

കൊല്ലം ശക്തികുളങ്ങര ധർമ ശാസ്താ ക്ഷേത്രത്തിൽനിന്നു രഥഘോഷയാത്രയായി എത്തിച്ച കൊടി സോപാനത്ത് സമർപ്പിച്ചു.

നാളെ മുതൽ 24 വരെ ദിവസവും ഉത്സവബലി. ശ്രീഭൂതബലി,എന്നിവ ഉണ്ടാകും.

ഉച്ചയ്ക്ക് 11.30 മുതൽ 12.30 വരെയാണ് ഉത്സവ ബലി ദർശനം.

രാത്രി 7.30ന് ശ്രീ ഭൂതബലി തുടങ്ങും.

20 മുതൽ 24 വരെ രാത്രി ശ്രീഭൂതബലിക്കുശേ ഷം വിളക്കിനെഴുന്നള്ളിപ്പ് ഉണ്ടാകും. 24ന് രാത്രി ശരംകുത്തിയിൽ പള്ളിവേട്ട നടക്കും.

ഉത്സവത്തിനു സമാപനം കുറിച്ച് 25ന് ഉച്ചയ്ക്ക് 11.30ന് പമ്പയിൽ ആറാട്ട് നടക്കും.

അതിനുശേഷം ദേവനെ പമ്പ ഗണപതി കോവിലിലേക്കു എഴുന്നള്ളിച്ച് ഇരുത്തും. 3.30ന് പമ്പയിൽനിന്നു സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത് പുറപ്പെടും.

ഘോഷയാത്ര സന്നിധാനത്ത് എത്തിയശേഷം കൊടിയിറങ്ങും.

Leave a Reply

spot_img

Related articles

ടി പി എം സാഹീർ അന്തരിച്ചു

കോഴിക്കോട് സൗത്ത് മുൻ എം എൽ എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി പി എം സാഹീർ (83) അന്തരിച്ചു.ഭാര്യ: മുൻ...

കുറിപ്പടി നിർബന്ധം; സിറിഞ്ചും വേദനസംഹാരികളും നൽകുന്നതിൽ കർശന നിയന്ത്രണം; മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല

കുറിപ്പടി നിർബന്ധം; സിറിഞ്ചും വേദനസംഹാരികളും നൽകുന്നതിൽ കർശന നിയന്ത്രണം; മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല.മരുന്ന് കുറിപ്പടി ഇല്ലാതെ വേദനസംഹാരികളോ സിറിഞ്ചോ വിൽക്കരുതെന്ന്...

ഫേസ്ബുക്ക് ലൈവിലൂടെ വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തി’; മേജർ രവിക്ക് വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

ദില്ലി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ളസ് ടു വിദ്യാർത്ഥിനി മാളവിക ആർ തീക്കാടനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.ഫേസ്ബുക്ക് ലൈവിലൂടെ...

അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വീട്ടുവളപ്പില്‍

സിക്കിമിലെ നാംചി ജില്ലയിലുള്ള സമർഡുങ്ങിൽ നിർമ്മാണത്തിലിരിക്കുന്ന NHPC ടീസ്റ്റ സ്റ്റേജ്-VI ജലവൈദ്യുത പദ്ധതിയുടെ 'ഹെഡ് റേസ് ടണലിൽ' (HRT) സംഭവിച്ച സ്ഫോടനത്തിൽ മരിച്ച മലയാളി...