കോണ്‍ഗ്രസില്‍ നിന്ന് ആവോളം നേട്ടം കൊയ്തവരവാണ് ഇന്ന് ബിജെപിയിലേക്ക് പോകുന്നത്.
ഒരുപക്ഷെ ഇനി ഇന്ത്യയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ലെന്ന് അവർ കരുതിക്കാണും.
ഞാനുണ്ടാവും ഇന്ത്യയിലെ അവസാന കോണ്‍ഗ്രസുകാരനായി.
കോണ്‍ഗ്രസ് നേതാക്കളുടെ കൊഴിഞ്ഞു പോക്കിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
കൊല്ലാനാണോ വളര്‍ത്താനാണോ കൊണ്ട് പോകുന്നതെന്ന ധാരണ അവർക്കില്ല.
പണവും പദവിയും മോഹിച്ചാണ് ബിജെപിയിലേക്കുളള കൂടുമാറ്റം.
ജനാധിപത്യ, മതേതര വിശ്വാസികളുടെ പ്രതീക്ഷകളെയാണ് ഇല്ലാതാക്കുന്നത്.
ഈ കൂടുമാറ്റം ആശങ്കാജനകമെന്നും രാഹുല്‍ പറഞ്ഞു.
താൻ കോണ്‍ഗ്രസ് പാർട്ടിയുടെ ഒരു പോരാളി ആയതിനാല്‍ ബിജെപി ആവശ്യപ്പെടുന്നിടത്ത് മത്സരിക്കുമന്നും അദ്ദേഹം പറഞ്ഞു
നേരത്തെ ബിജെപി നേതാവ് സ്മൃതി ഇറാനി അമേഠിയില്‍ മത്സരിക്കാൻ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ എക്കാലത്തെയും ഉറച്ച സീറ്റായ അമേഠിയില്‍ 2004 മുതല്‍ എംപിയാണ് രാഹുല്‍ ഗാന്ധി.
എന്നാല്‍ 2019 ല്‍ സ്മൃതി ഇറാനിയോട് ഇവിടെ തോറ്റിരുന്നു.