കാനഡയിലെ വസതിയില്‍ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ത്യൻ വംശജരായ ദമ്പതിമാരേയും മകളേയും കാനഡയിലെ വസതിയില്‍ മരിച്ചനിലയിൽ കണ്ടെത്തി.

രാജീവ് വാരികൂ (51), ഭാര്യ ശില്‍പ കോത്ത (47), മകള്‍ മെഹക് വാരികൂ (16) എന്നിവരാണ് മരിച്ചതെന്നാണ് പോലീസ് റിപ്പോർട്ട്.

ഒന്റാറിയോ പ്രവിശ്യയിലെ വീട്ടില്‍ മാർച്ച്‌ ഏഴിനുണ്ടായ തീപ്പിടിത്തത്തില്‍പ്പെട്ടാണ് മൂന്നുപേരും കൊല്ലപ്പെട്ടതെന്ന് പോലീസ് വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കത്തിനശിച്ച വീട്ടില്‍ തീ അണച്ചതിനുശേഷം പോലീസ് നടത്തിയ തിരച്ചിലാണ് ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചത്.

കഴിഞ്ഞ 15 കൊല്ലമായി രാജീവും കുടുംബവും അവിടെ താമസിച്ചുവരികയാണെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ അവരെ അലട്ടിയിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അയല്‍വാസിയായ കെന്നത്ത് യൂസഫ് പറഞ്ഞു.

Leave a Reply

spot_img

Related articles

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു....

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി...

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...