പ്രതീക്ഷ

വിഷണ്ണനായ അനിയന്‍ കഴുതയെക്കണ്ട് ചേട്ടന്‍ കഴുത ചോദിച്ചു.

”എടാ അനിയാ നിനക്കെന്തു പറ്റി?”

“എന്‍റെ ചേട്ടാ…ഞാന്‍ തൂങ്ങിച്ചാവാന്‍ പോവുന്നു.”

“എന്തു പറ്റിയെടാ?”

“ഓ! ഒരു ഗതികെട്ട ജീവിതം! പകലന്തിയോളം പണി….നല്ല ഭക്ഷണമില്ല. യജമാനന്‍റെ ഇടിയും ചവിട്ടും പുറമെ….മടുത്തു.”

“എന്നാ പിന്നെ ആത്മഹത്യായാ നല്ലത്” എന്നായി ചേട്ടന്‍.

“ചേട്ടനെന്നെങ്കിലും ചാവണംന്ന് തോന്നിയിട്ടുണ്ടോ?”

“ഇല്ല എനിക്കൊരു പ്രതീക്ഷയുണ്ട്; അതിനാല്‍ ചാവണം എന്ന് തോന്നിയിട്ടില്ല.”

“എന്താണാ പ്രതീക്ഷ? ഒന്നു പറയണേ” അനിയന്‍ കെഞ്ചി.

“എടാ നമ്മുടെ യജമാനനുമായി വഴക്കിട്ട് സഹികെടുമ്പോള്‍ യജമാനന്‍റെ ഭാര്യ ഇങ്ങനെ പറയാറുണ്ട്.”

“എടോ മനുഷ്യാ തന്‍റെ കൂടെ ജീവിക്കുന്നതിനെക്കാള്‍ ഭേദം വല്ല കഴുതേടെ കൂടെ ജീവിക്കുന്നതാണ്.”

“അത് തന്നെയാണ് എന്‍റെ പ്രതീക്ഷ.”

Leave a Reply

spot_img

Related articles

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...