പ്രകൃതി കനിഞ്ഞു നല്‍കിയ സുഖാനുഭൂതി

ഡോ.ടൈറ്റസ് പി. വർഗീസ്

രതിമൂര്‍ച്ഛ
രതിമൂര്‍ച്ഛയെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കാന്‍ താത്പര്യമുണ്ട്. വിശദീകരിക്കുമല്ലോ.
സുനില, ഒറ്റപ്പാലം

മറുപടി

പ്രകൃതി കനിഞ്ഞുനല്‍കിയ സുഖാനുഭൂതികളുടെ പാരമ്യതയാണ് രതിമൂര്‍ച്ഛ അഥവാ ഓര്‍ഗാസം.

ഇന്ദ്രിയാനുഭവങ്ങളി(കാണുക, കേള്‍ക്കുക, സ്പര്‍ശിക്കുക, മണക്കുക, രുചിക്കുക)ലൂടെയോ സങ്കല്പങ്ങളിലൂടെയോ അനുഭവവേദ്യമാകുന്ന ഉത്തേജനം മൂലമുണ്ടാകുന്ന ലൈംഗികമായ ഉണര്‍വ്വിന്‍റെ മൂര്‍ദ്ധന്യതയില്‍, മസ്തിഷ്ക്കത്തിന്‍റെ ആജ്ഞയനുസരിച്ച് ഞരമ്പുകളിലും പേശികളിലുമുണ്ടാകുന്ന സുഖാനുഭൂതികളുടെ സ്ഫോടനാത്മകമായ പ്രതികരണമെന്നോ പ്രതിഫലനമെന്നോ രതിമൂര്‍ച്ഛയെ നിര്‍വചിയ്ക്കാവുന്നതാണ്.

ലൈംഗിക ഉത്തേജനം അനുഭവപ്പെടുമ്പോള്‍ ഒരു വ്യക്തി സാധാരണ അവസ്ഥയില്‍നിന്ന് വേറിട്ട് ഒരു ലൈംഗികതലത്തിലെത്തിച്ചേരുന്നു.

ചിന്തകളും ചില സങ്കല്പങ്ങളുമൊക്കെ ഈ അവസ്ഥയെ നമ്മളില്‍ ‘പ്രോത്സാഹിപ്പി’ക്കുന്നുണ്ട്!

ഇങ്ങനെ സംഭവിക്കുന്നതോടെ മസ്തിഷ്ക്കത്തിലെ ലൈംഗികകേന്ദ്രം ഉണര്‍ന്ന് വളരെ സുഖപ്രദമായ തരംഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു!

ഇവ ജനനേന്ദ്രിയത്തിലെത്തുന്നതോടെ രക്തപ്രവാഹം വര്‍ദ്ധിച്ച് ഈ ഭാഗത്തെ സാന്ദ്രത വര്‍ദ്ധിക്കുന്നു.

പുരുഷന്മാരില്‍ ലിംഗോദ്ധാരണവും സ്ത്രീകളില്‍ യോനീഭാഗത്തെ സ്നിഗ്ദ്ധതയും ഇങ്ങനെയാണുണ്ടാവുന്നത്.

ഈ ഉത്തേജനാവസ്ഥയുടെ പാരമ്യതയാണ് രതിമൂര്‍ച്ഛയെന്നു സാധാരണഭാഷയില്‍ പറയാവുന്നതാണ്.

ലൈംഗികവേഴ്ചയുടെ അവസാനഘട്ടം രതിമൂര്‍ച്ഛയോടെ പൂര്‍ത്തിയാവുകയാണല്ലോ.

ഒപ്പം സന്താനോല്പാദനത്തിനുള്ള മാര്‍ഗ്ഗം ഇതിലൂടെ ആരംഭം കുറിക്കുകയുമാണ്.

മനുഷ്യശരീരത്തിനും ഒപ്പം വ്യക്തിത്വത്തിനും പുതിയമാനങ്ങളാണ് രതിമൂര്‍ച്ഛയുടെ സംതൃപ്തിയിലൂടെ തുറന്നുകിട്ടുന്നത്.

അമിത ദേഷ്യമുള്ളവരില്‍ മനസ്സുകൊണ്ട് ഇഴുകിച്ചേരാന്‍ കഴിയുന്നയാളുമായുള്ള സുഖകരമായ ലൈംഗികബന്ധവും രതിമൂര്‍ച്ഛയും കോപത്തിന്‍റെ അളവിനെ കുറയ്ക്കും;

മനസ്സിന്‍റെ പിരിമുറുക്കം അയച്ച് ‘റിലാക്സഡാക്കും’.

ഓര്‍മ്മശക്തിയെ ഉത്തേജിപ്പിക്കുന്ന മസ്തിഷ്ക്കരാസവസ്തുക്കളുടെ ഉല്പാദനത്തെ രതിമൂര്‍ച്ഛ ത്വരിതപ്പെടുത്തുന്നുണ്ട്.

സ്വന്തം ശരീരത്തിന്‍റെയും അതുവഴി വ്യക്തിത്വത്തിന്‍റെയും ആവശ്യകതകളെ സുഖസമൃദ്ധമായ രതിമൂര്‍ച്ഛയിലൂടെ സംതൃപ്തപ്പെടുത്തുന്നവരില്‍ അപവാദപ്രചരണം, കുറ്റംകണ്ടുപിടിക്കല്‍, ലൈംഗിക കെട്ടുകഥകളുണ്ടാക്കല്‍ തുടങ്ങിയ പെരുമാറ്റപ്രശ്നങ്ങള്‍ വളരെ കുറവായാണ് കണ്ടുവരുന്നത്.

ഊര്‍ജ്ജസ്വലമായ രതിമൂര്‍ച്ഛ അനുഭവിക്കുന്നവരില്‍ എതിര്‍ലിംഗത്തില്‍പ്പെട്ടവരോട് സങ്കോചമില്ലാതെ ഇടപഴകാനുള്ള സ്വയബഹുമാനം അറിയാതെ രൂപപ്പെടുന്നുണ്ട്.

ഇതുവഴി സാമൂഹ്യ അംഗീകാരവും കൈവരുന്നുണ്ട് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...