എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി.എംആർ അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിൽ അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കണമെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്.ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.ഇനി ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്.എംആർ അജിത് കുമാർ കഴിഞ്ഞാൽ ഡിജിപിയാകാനായുള്ള എല്ലാവിധ യോഗ്യതയുമുള്ള ആളാണ് എസ് ശ്രീജിത്ത്.1996 ബാച്ചുകാരായ ശ്രീജിത്തിനെയും വിജയ് സാക്കറെയും ഡിസംബറിൽ ചേർന്ന സ്‌ക്രീനിംഗ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.ഈ മാസം 30 ന് ഫയർഫോഴ്‌സ് മേധാവി നിധിൻ അഗർവാൾ വിരമിക്കുമ്പോഴുള്ള ഒഴിവിലാണ് നിയമനം നൽകേണ്ടത്.

Leave a Reply

spot_img

Related articles

വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ്: മുഖ്യകണ്ണി വയനാട് സ്വദേശിയെന്ന് സൂചന

വടകര ലഹരി കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ സംഘം.കേസിലെ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്നാണ് സൂചന. ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയില്‍...

ഡൽഹി ‘പാറ്റ’ പ്രതിഷേധത്തിനെതിരെ വിദ്വേഷ പരാമർശം: ടി.ജി. മോഹൻദാസിനെതിരെ കേസെടുത്തു

ഡൽഹിയിൽ വിദ്യാർഥികൾ നടത്തിയ 'പാറ്റ' പ്രതിഷേധത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ ആർ.എസ്.എസ് സഹയാത്രികനും നിരീക്ഷകനുമായ ടി.ജി. മോഹൻദാസിനെതിരെ തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തു.പ്രതിഷേധത്തിൽ...

കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് 2 ദിവസത്തെ ആർത്തവ അവധി; മൂന്നുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സർക്കാരിന് നിർദേശം നൽകി ഹൈക്കോടതി

കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോട് കൂടിയ ആർത്തവ അവധി രണ്ടുദിവസത്തേക്ക് അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് നൽകിയ നിവേദനത്തിൽ മൂന്നുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി.കെഎസ്ആർടിസിയെയും, ഹർജിക്കാരെയും കേട്ട...

ഒരാൾക്ക് ഒരു പദവി; മുസ്ലിം ലീഗ് മന്ത്രിമാരും എം എൽ എമാരും പാർട്ടി ചുമതല ഒഴിയും

സംഘടനാ സംവിധാനത്തിൽ കൂടുതൽ പേർക്ക് അവസരം ഉറപ്പാക്കാൻ ‘ഒരാൾക്ക് ഒരു പദവി’ എന്ന നയം കർശനമായി നടപ്പാക്കാൻ മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചു.ഇതിന്റെ ഭാഗമായി...