റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ് റബ്ബർ വില കിലോയ്ക്ക് 271 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തി. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റവും ആഭ്യന്തര വിപണിയിലെ ദൗർലഭ്യവുമാണ് നിലവിലെ വിലക്കയറ്റത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
റബ്ബർ ബോർഡിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ പ്രധാന മാർക്കറ്റുകളിലെ നിരക്കുകൾ താഴെ പറയുന്ന പ്രകാരമാണ്:

ഇന്നലത്തെ വിപണി നിലവാരം (ക്വിന്റലിന്)

ആർഎസ്എസ് -4 (ഷീറ്റ് റബ്ബർ): 27,100 രൂപ
ആർഎസ്എസ് 5 : 26,700 രൂപ

ISNR-20: 23,000 രൂപ

ലാറ്റക്സ് (60% DRC): 7,385 രൂപ.
ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിലുണ്ടായ വർധനവും പ്രീമിയം ടയറുകളുടെ കയറ്റുമതി കൂടിയതും അന്താരാഷ്ട്രതലത്തിൽ പ്രകൃതിദത്ത റബ്ബറിന്റെ ആവശ്യം വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്. ബാങ്കോക്ക് അടക്കമുള്ള വിദേശ വിപണികളിലും സമാനമായ വിലക്കയറ്റം ദൃശ്യമാണ്.
ആഗോളതലത്തിൽ ഉപഭോഗം വർധിക്കുമ്പോഴും പ്രതികൂല കാലാവസ്ഥയും മറ്റ് കാരണങ്ങളും മൂലം വിപണിയിൽ ആവശ്യത്തിന് റബ്ബർ എത്തുന്നില്ലെന്ന് അസോസിയേഷൻ ഓഫ് നാച്ചുറൽ റബ്ബർ പ്രൊഡ്യൂസിങ് കൺട്രീസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രതിസന്ധിയിലായിരുന്ന കേരളത്തിലെ റബ്ബർ കർഷകർക്ക്, വില 250 രൂപ കടന്ന് മുന്നേറുന്നത് പുതിയ പ്രതീക്ഷയാണ് നൽകുന്നത്. വരും ദിവസങ്ങളിലും വിപണിയിൽ ഈ അനുകൂല സാഹചര്യം തുടരുമെന്നാണ് വ്യാപാരികളും വിപണി വിദഗ്ധരും പ്രവചിക്കുന്നത്.

Leave a Reply

spot_img

Related articles

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...

മരുന്ന് കണക്കുകളിൽ കർശന വ്യക്തത വേണം: ആരോഗ്യമന്ത്രി കെ. മുരളീധരൻ

സംസ്ഥാനത്തെ ആശുപത്രികളിലെ മരുന്ന് കണക്കുകളിൽ കൃത്യമായ വ്യക്തത വേണമെന്ന് ഡിഎംഒമാരുടെ യോഗത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ കർശന നിർദ്ദേശം നൽകി. മരുന്നുകളുടെ കാര്യത്തിൽ കൃത്യമായ...