പിഎസ്സി ചെയർമാനും അംഗങ്ങള്‍ക്കും നല്കി വരുന്ന അതിഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കാല്‍ സർക്കാർ തയാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.ഇന്ത്യയുടെ പ്രധാനമന്ത്രി, കേരളത്തിന്റെ മുഖ്യമന്ത്രി എന്നിവരേക്കാള്‍ ഉയർന്ന ശമ്പളമാണ് പിഎസ്സി അംഗങ്ങള്‍ക്ക് നല്‍കുന്നത്. 2025ലെ ശമ്പള പരിഷ്ക്കരണം പ്രകാരം പിഎസ്സി ചെയർമാനു 4.10 ലക്ഷം രൂപയും അംഗങ്ങള്‍ക്ക് 4 ലക്ഷം രൂപയുമാണ് മൊത്ത ശമ്പളം. പ്രധാനമന്ത്രിയ്ക്ക് 2.80 ലക്ഷം രൂപയും മുഖ്യമന്ത്രിക്ക് 1.85 ലക്ഷം രൂപയും മാത്രമാണ് ശമ്പളമെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

