കേപ് ടൗൺ ടീസർ

പുതുമുഖങ്ങളായ അഖിൽ,അനന്ദു പടിക്കൽ,അനീഷ് പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
കേപ് ടൗൺ എന്ന ചിത്രത്തിന്റെ ടീസർ റീലിസായി.

2016 മുതൽ 2024 വരെയുള്ള ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ നെൽസൺ ശൂരനാടിനോടൊപ്പം ഒമ്പതോളം ജനപ്രതിനിധികളും അഭിനയിക്കുന്നുണ്ട്.

കാലഘട്ടത്തിനനുസരിച്ച് പല സീനുകളും റിയലായിട്ടണ് ചിത്രീകരിച്ചിട്ടുള്ളത്.

രാജാ രാജേശ്വരി ഫിലിംസിന്റെ ബാനറിൽ ദിലീപ് കുമാർ ശാസ്ത്താം കോട്ട നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കോവൂർ കുഞ്ഞുമോൻ എം എൽ എ, കായംകുളം എം എൽ എ യു പ്രതിഭ എന്നിവർ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുകേഷ് എം എൽ എ, നൗഷാദ് എം എൽ എ, മിനിസ്റ്റർ ചിഞ്ചു റാണി, മുൻ എം പി സോമപ്രസാദ്,കൊല്ലം മുൻ ഡിസിസി പ്രസിഡന്റ്‌ ബിന്ദു കൃഷ്ണ,വൈസ് പ്രസിഡന്റ്‌ സൂരജ് രവി, മുൻ ബിജെപി സംസ്ഥാന അദ്ധ്യഷൻ കുമ്മനം രാജശേഖരൻ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

പ്രകൃതിയുടെ സംരക്ഷണത്തിൽ യുവതലമുറയ്ക്കുള്ള പ്രാധാന്യം അവരെ ബോധ്യപെടുത്തുന്ന ശക്തമായ സന്ദേശമുള്ള ഈ ചിത്രത്തിൽ ദളപതി വിജയുടെ ആരാധകർക്കും പ്രധാന്യം നല്കുന്നുണ്ട്.

ശ്യാം ഏനാത്ത്‌, സുജ തിലക രാജ് എന്നിവർ എഴുതിയ വരികൾക്ക് പുതുമുഖ സംഗീത സംവിധായകൻ ദിലീപ് ബാബു ഈണമിട്ട മൂന്ന് ഗാനങ്ങൾ.

രവീന്ദ്രൻ മാഷിന്റെ മകൻ നവീൻ മാധവ്,പോക്കിരി ഫെയിം കായംകുളം എം എൽ എ പ്രതിഭ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം പ്രണവ് പ്രശാന്ത്,ദിലീപ് ബാബു, സൗമിയ,എം. എസ് രാജൻ ഇരവിപുരം, വിനായക് വിജയൻ, ഹരിലേക്ഷ്‌മൻ, ലക്ഷ്മി എം എന്നിവർ ആലപിക്കുന്നു.

ജോഷുവ എഴുതിയ കവിതകൾ കോവൂർ കുഞ്ഞുമോൻ എം എൽ എ,ദിൽപ് കുമാർ ശാസ്താം കോട്ട എന്നിവർ ആലപിക്കുന്നു.

Leave a Reply

spot_img

Related articles

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്ക്

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്ക്. ഏപ്രിൽ 23നാണു റീലീസ്.തിയറ്ററുകളിൽ നിന്നുള്ള വിഹിതം കൂട്ടി ചോദിച്ചതാണ് കാരണം....

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്.എറണാകുളം സൗത്ത് പോലീസ് ആണ് യുവതിയുടെ പരാതിയിൽ കേസ് എടുത്തത്. സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം,...

കോട്ടയത്ത് ‘കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം തടഞ്ഞു

കോട്ടയത്ത് കേരള സ്റ്റോറി സിനിമയുടെ പ്രദർശനം തടഞ്ഞു.കോട്ടയത്ത് അനശ്വര തിയേറ്ററിൽ 11 മണിക്കാണ് ആദ്യ ഷോ ആരംഭിച്ചത്. തുടർന്ന് ഉച്ചയ്ക്ക് 12 ഓടെ ആദ്യ...

ഇതൊരു വെറും ഫോട്ടോയല്ല, സുഹൃത്തുക്കളേ

കാർട്ടൂണിസ്റ്റും പ്രസാധാകനുമായ അനിൽ വേഗ ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. അദ്ദേഹത്തിൻ്റെ പബ്ളിക്കേഷനായ ഡോൺ ബുക്സ് വഴി 2017 ജനുവരിയിൽ പ്രസിദ്ധീകരിച്ച പുസ്തകമാണ്...