ക്ഷേമപെൻഷൻ ജനങ്ങളോടുള്ള പ്രതിബദ്ധത: മന്ത്രി വി എൻ വാസവൻ

ക്ഷേമപെൻഷൻ നൽകാനുള്ള സർക്കാർ തീരുമാനം ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നത്: മന്ത്രി വി എൻ വാസവൻ

കോട്ടയം: കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക സഹായം നിഷേധിക്കുന്ന കേന്ദ്ര നടപടി തെറ്റാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിലൂടെ എൽഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി മന്ത്രി വി എൻ വാസവൻ.

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മൂന്ന് ഗഡു ക്ഷേമപെൻഷൻ നൽകാനുള്ള സർക്കാർ തീരുമാനം ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണ്.

ഇന്ത്യയുടെ ഫെഡറൽ സംവിധാനം തകർക്കുന്ന തരത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടികളെന്നും മന്ത്രി പറഞ്ഞു.

എൽ ഡി എഫ് കോട്ടയം പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ് അഡ്വ. കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു.

കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി, സിപിഎം ജില്ലാ സെക്രട്ടറി എ വി റസ്സൽ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, പ്രൊ. ലോപ്പസ് മാത്യു, സ്റ്റീഫൻ ജോർജ്, ലതികാ സുഭാഷ്, സ്ഥാനാർത്ഥി തോമസ് ചാഴികാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, കെ ആർ രാജൻ, എം ടി കുര്യൻ, സണ്ണി തോമസ്, ഔസേപ്പച്ചൻ തകിടിയേൽ, സണ്ണി തെക്കേടം, ഫ്രാൻസിസ് തോമസ്, ബെന്നി മൈലാടൂർ, രാജീവ് നെല്ലിക്കുന്നേൽ എന്നിവർ സംസാരിച്ചു.

Leave a Reply

spot_img

Related articles

‘തൊപ്പി’ സേഫ്: രാസലഹരി കേസില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

രാസലഹരി കേസില്‍ 'തൊപ്പി'യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി. കേസില്‍ നിലവില്‍ നിഹാദ് പ്രതിയല്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. നിഹാദ് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും...

വൈക്കം തന്തൈ പെരിയാർ സ്മാരകവും പെരിയാർ ഗ്രന്ഥശാലയും ഡിസംബർ 12ന് ഉദ്ഘാടനം ചെയ്യും

കോട്ടയം: വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം ഡിസംബർ 12ന് രാവിലെ 10.00 മണിക്കു മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി...

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു. 12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.JA...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...