പുരിക ഭംഗിക്ക് ത്രെഡിങ്

മഴവില്ലുപോലെ മനോഹരമായ പുരികങ്ങള്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടികളുണ്ടോ?

പുരിക രോമങ്ങൾ കൂടുതൽ വളര്‍ന്നാൽ എന്തു ചെയ്യും ?

ഇങ്ങനെയുള്ള അവസരങ്ങളില്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ ആശ്രയിക്കുന്നത് ത്രെഡിംഗിനെയാണല്ലോ.

അധികരോമം നീക്കി പുരികം ഷേപ്പുചെയ്യുമ്പോള്‍ മുഖത്തിന്‍റെ അഴക് ഇരട്ടിയാകുന്നു.

പുരികത്തിനു മുകളില്‍ പൗഡര്‍ പഞ്ഞികൊണ്ട് ഇട്ടതിനുശേഷം വേണം ത്രെഡിംഗ് നടത്താന്‍.

പുരികത്തിനിടയില്‍ കൂടുതലുള്ള രോമംകൂടി നീക്കംചെയ്താലേ ഭംഗിയുണ്ടാകൂ എന്ന കാര്യം മറക്കരുത്.

രണ്ടു പുരികവും ഒരു പോലെ തന്നെ ഷെയ്പ്പുവരുത്തണം.

വലിയ കണ്ണുള്ളവരുടെ പുരികത്തിനു മുകളില്‍നിന്നു കൂടുതല്‍ രോമം നീക്കണം.

ത്രെഡിംഗിനു മുമ്പു അസ്ട്രിജെന്‍റ് ഉപയോഗിക്കുകയാണെങ്കില്‍ രോമം നീക്കംചെയ്യുമ്പോഴുണ്ടാകുന്ന വേദന കുറയും.

പൗഡര്‍ ഇടുന്നതും വേദന കുറയാന്‍ സഹായകമാണ്.

ത്രെഡിംഗിനു മുമ്പു പൗഡര്‍ ഇടുന്നത് ആ ഭാഗത്തെ ചര്‍മ്മം വരണ്ടതാകുകയും അതുവഴി നൂല്‍ എളുപ്പത്തില്‍ ചലിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും.

ത്രെഡിംഗ് പുരികത്തിന്‍റെ അഴകു കൂട്ടുമെങ്കിലും തുടര്‍ച്ചയായി ചെയ്യുന്നതു കണ്ണിന് ആയാസമുണ്ടാക്കുന്നതിനിടയാകും.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....