ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് പരിക്ക്

വിഴിഞ്ഞം മുക്കോലയില്‍ ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.

മുക്കോല സ്വദേശിയും ബിഡിഎസ് വിദ്യാർത്ഥിയുമായ അനന്തുവിനാണ് പരിക്കേറ്റത്.

അദാനി തുറമുഖത്തേയ്ക്ക് കല്ല് കൊണ്ടുവന്ന ടിപ്പറില്‍ നിന്നാണ് കല്ലുതെറിച്ച്‌ വീണത്.

കൈക്കും തലയ്ക്കും ഗുരുതര പരിക്ക് പറ്റിയ അനന്തുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടർന്ന് വിവിധ കക്ഷികളുടെ നേതൃത്വത്തില്‍ തുറമുഖ കവാടത്തിനു മുന്നില്‍ പ്രതിഷേധിച്ചു.

പ്രതിഷേധക്കാർ അദാനി ഗ്രൂപ്പ് അധികൃതരുമായി ചർച്ച നടത്തുന്നുണ്ട്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത്‌ ഇന്ന് മഴ കനക്കും

സംസ്ഥാനത്ത്‌ ഇന്ന് മഴ കനക്കും.അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വടക്കൻ കേരളത്തിലെ 5 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്.മലപ്പുറം, കോഴിക്കോട്, വയനാട്,...

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ തീപിടിത്തം

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ തീപിടിത്തം. വെസ്റ്റ് മാഹിയിലെ തൃപ്തി വെളിച്ചണ്ണ മില്ലിനാണ് തീപിടിച്ചത്.മീഞ്ചന്തയില്‍ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമം...

ലഹരിമരുന്ന് കേസില്‍ അധ്യാപികമാര്‍ പിടിയിലായ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

വടകരയില്‍ ലഹരിമരുന്ന് കേസില്‍ അധ്യാപികമാര്‍ പിടിയിലായ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്.കേസിലെ പ്രതികളായ മരുതോങ്കര സ്വദേശി കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെ...

വഞ്ചിയൂർ വിശാഖ് വധക്കേസ്: മുഖ്യപ്രതി പ്രദീപ് ഉൾപ്പെടെ നാല് പേർ പിടിയിൽ

പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതി അയൽവാസിയായ പ്രദീപും സംഘവും പോലീസ് പിടിയിലായി. കൊല്ലപ്പെട്ട വഞ്ചിയൂർ സ്വദേശി വിശാഖും (30) പ്രദീപും തമ്മിലുണ്ടായിരുന്ന...