എൻസിപി ഇരുവിഭാഗങ്ങളും പേരും ചിഹ്നവും ഉപയോഗിക്കാം

എൻസിപി ഇരുവിഭാഗങ്ങളും പേരും ചിഹ്നവും ഉപയോഗിക്കുന്നതില്‍ തല്‍സ്ഥിതി തുടരാൻ സുപ്രീംകോ‌ടതി നിർദേശം.

എൻസിപിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്ക് അജിത് പവാർ വിഭാഗത്തിന് ഉപയോഗിക്കാം.

ശരദ് പവാർ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച കാഹളമൂതുന്ന മനുഷ്യൻ ചിഹ്നം ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് സുപ്രീംകോ‌ടതി നിർദേശിച്ചു.

അജിത് പവാർ വിഭാഗത്തെ യഥാർത്ഥ എൻസിപിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ‌ കണ്ടെത്തിയിരുന്നു.

തുടർന്ന് പാർട്ടിയുടെ പേരും ക്ലോക്ക് ചിഹ്നവും അജിത് പവാർ പക്ഷത്തിന് അനുവദിച്ച്‌ കമ്മീഷൻ നേരത്തേ ഉത്തരവിറക്കിയിരുന്നു.

ഇതു ചോദ്യം ചെയ്താണ് ശരദ്‌ പവാർ വിഭാഗം സുപ്രീംകോടതിയെ സമീപിച്ചത്.

എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനപ്രകാരം പ്രവർത്തിക്കാൻ സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...

പാലാ നഗരസഭ : പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ

പാലാ നഗരസഭ ചെയർപേഴ്സണ് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷമായ എൽ.ഡി.എഫ്. പാലായുടെ പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ...