ഭക്ത സഹസ്രങ്ങൾക്കൊപ്പം പകൽ പൂരത്തിലലിഞ്ഞ് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ

കോട്ടയം: മീനച്ചൂടിനെ തെല്ലും വകവയ്‌ക്കാതെ തിങ്ങിനിറഞ്ഞ ഭക്തജന സഹസ്രങ്ങൾക്കൊപ്പം തിരുനക്കരയപ്പന്റെ സന്നിധിയില്‍ പകല്‍പ്പൂരത്തിൽ പങ്കെടുത്ത് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പൂരപ്പറമ്പിലെത്തിയ സ്ഥാനാർത്ഥി കുടമാറ്റമടക്കം ചടങ്ങുകളൊക്കെ കഴിഞ്ഞാണ് പൂര നഗരി വിട്ടത്.

ഭക്തർക്കും ആസ്വാദകർക്കും ഒപ്പം സ്ഥാനാർത്ഥിയും പൂരത്തിലലിഞ്ഞു.

പൂരത്തിനെത്തിയവരും സ്ഥാനാർത്ഥിക്ക് ആശംസകൾ നേർന്നാണ് യാത്രയാക്കിയത്.

രാവിലെ ആമ്പല്ലൂരിലായിരുന്നു സ്ഥാനാർത്ഥിയുടെ സൗഹൃദ സംഗമം.

ആമ്പല്ലൂർ തോട്ടറ സെൻ്റ് തോമസ് ക്നാനായ പള്ളിയുടെ കോൺവെൻ്റിലും വൃദ്ധസദനത്തിലുമെത്തിയ തോമസ് ചാഴികാടനെ അമ്മമാർ സ്വീകരിച്ചു.

സൗഹൃദം പുതുക്കി, വീട്ടുവിശേഷങ്ങൾ ചോദിച്ച് തലയിൽ കൈവച്ച് അനുഗ്രഹിച്ചാണ് സ്ഥാനാർത്ഥിയെ അമ്മമാർ മടക്കിയത്.

പ്രസിദ്ധമായ അരയൻകാവ് ദേവീക്ഷേത്രത്തിലെ പൂര മൈതാനത്ത് ഭക്തജനങ്ങളെ കണ്ട് സ്ഥാനാർത്ഥി പുരാശംസകൾ നേർന്നു.

പിന്നീട് കുലയേറ്റിക്കര പെലിക്കൻ സെന്ററിലെത്തിയ സ്ഥാനാർത്ഥിയെ ഡയറക്ടർ ഫാ.സാംസൺ മേലോത്ത് സ്വീകരിച്ചു.

അരയൻകാവ് ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ കയറിയും സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു.

ചെത്തിക്കോട് സെൻ്റ് മേരീസ് ഇമ്മാക്കുലേറ്റ് പള്ളിയിലെ സൗഖ്യ സദനത്തിലായിരുന്നു
എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ ആദ്യ സന്ദർശനം.

തുടർന്ന് എടയ്ക്കാട്ടുവയൽ പഞ്ചായത്ത് ഓഫീസ്, എടയ്ക്കാട്ടുവയൽ യൂപി സ്കൂൾ, പാർപ്പംകോട് എൽപി സ്കൂൾ, കൃഷിഭവൻ, അംഗൻവാടി കുട്ടികൾക്ക് പുരക പോഷണത്തിനുള്ള പൊടി നിർമ്മിക്കുന്ന അമൃതം ഫുഡ്സ് യൂണിറ്റ് തുടങ്ങിയ സ്ഥലങ്ങളും സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു.

Leave a Reply

spot_img

Related articles

നിലമ്പൂരില്‍ സ്വതന്ത്ര പരീക്ഷണം തുടരാൻ സിപിഎം; യു. ഷറഫലി അടക്കമുള്ളവര്‍ സ്ഥാനാര്‍ഥി പരിഗണനയില്‍

നിലമ്പൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ സിപിഎം. മുൻ ഫുട്ബോള്‍ താരവും സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റുമായി യു. ഷറഫലി, ചുങ്കത്തറ മാർത്തോമാ കോളേജ്...

കോൺഗ്രസിൽ കേരളത്തിലും നേതൃമാറ്റമുണ്ടാകുമെന്ന് കെ മുരളീധരൻ

കേരളത്തിൽ കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാകുമെന്ന് കെ മുരളീധരൻ; 'കെപിസിസി പ്രസിഡ‍ൻ്റിനെ മാറ്റുമെന്ന പ്രചാരണം തെറ്റ്നിലവിൽ ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ല.കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി...

നീതിക്കായുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്ത് എ.ഐ.സി.സി സമ്മേളനത്തില്‍ കോണ്‍ഗ്രസ്

നീതിക്കായുള്ള പോരാട്ടത്തിന് -ന്യായ് പഥ_ ത്തിലിറങ്ങുവാൻ ആഹ്വാനം ചെയ്ത് അഹ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തില്‍ കോണ്‍ഗ്രസ്. ഹിന്ദു- മുസ്‍ലിം ഭിന്നതയുണ്ടാക്കാനും ദക്ഷിണേന്ത്യക്കും ഉത്തരേന്ത്യക്കുമിടയില്‍ വിയോജിപ്പുണ്ടാക്കാനും മുസ്‍ലിം,...

എഐസിസി സമ്മേളനം ഇന്നും നാളെയുമായി അഹമ്മദാബാദിൽ

കോണ്‍ഗ്രസിന്‍റെ പാർട്ടി സംഘടന ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എഐസിസി സമ്മേളനത്തിനു മുന്നോടിയായി വിശാല പ്രവർത്തകസമിതി യോഗം ഇന്നു നടക്കും. സർദാർ വല്ലഭ്ഭായ് പട്ടേല്‍ സ്മാരകത്തില്‍...