കോൺഗ്രസിൽ കേരളത്തിലും നേതൃമാറ്റമുണ്ടാകുമെന്ന് കെ മുരളീധരൻ

കേരളത്തിൽ കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാകുമെന്ന് കെ മുരളീധരൻ; ‘കെപിസിസി പ്രസിഡ‍ൻ്റിനെ മാറ്റുമെന്ന പ്രചാരണം തെറ്റ്നിലവിൽ ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ല.കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ നല്ല ബന്ധത്തിലാണെന്നും കെ മുരളീധരൻ പറഞ്ഞു. പ്രവർത്തിക്കാതെ പദവി മാത്രം കൊണ്ടുനടക്കുന്ന കുറേപ്പേർ പാർട്ടിയിലുണ്ട്.അവരെയെല്ലാം മാറ്റിനിർത്തും.എഐസിസി നേതൃത്വത്തിൻ്റെ തീരുമാനം സ്വാഗതാർഹമാണ്.ഡിസിസികൾക്ക് കൂടുതൽ ചുമതല നൽകണം.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് 20000 വോട്ട് ഭൂരിപക്ഷത്തിന് ജയിക്കും.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കും.സ്ഥാനാർത്ഥി നിർണയത്തിൽ ഒരു അവ്യക്തതയുമില്ല.ആരെ നിർത്തിയാലും പിന്തുണക്കുമെന്നാണ് പിവി അൻവർ പറഞ്ഞത്. കേരളത്തിൽ ലഹരി വ്യാപകമാകുന്നത് സർക്കാരിൻ്റെ പിടിപ്പുകേടുകൊണ്ടാണ്.ഒരു ഭാഗത്ത് ലഹരിക്കെതിരെ പ്രചാരണം നടത്തും മറുഭാഗത്ത് ലഹരി ഒഴുകുകയാണ്.വെള്ളപ്പള്ളിയുടെ മലപ്പുറം പരാമർശം തെറ്റാണ്. എകെ ആൻ്റണിയും ഗംഗാധരനും ജയിച്ചത് മലപ്പുറത്ത് നിന്നാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവന ഉപയോഗിച്ച് പലരും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുണ്ട്. അതിവിടെ വിലപ്പോവില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....