നീതിക്കായുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്ത് എ.ഐ.സി.സി സമ്മേളനത്തില്‍ കോണ്‍ഗ്രസ്

നീതിക്കായുള്ള പോരാട്ടത്തിന് -ന്യായ് പഥ_ ത്തിലിറങ്ങുവാൻ ആഹ്വാനം ചെയ്ത് അഹ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തില്‍ കോണ്‍ഗ്രസ്. ഹിന്ദു- മുസ്‍ലിം ഭിന്നതയുണ്ടാക്കാനും ദക്ഷിണേന്ത്യക്കും ഉത്തരേന്ത്യക്കുമിടയില്‍ വിയോജിപ്പുണ്ടാക്കാനും മുസ്‍ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ആക്രമിക്കാനുമുള്ള നടപടികളാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് പ്രമേയം കുറ്റപ്പെടുത്തി.

മതപരിവർത്തന നിരോധന നിയമങ്ങളും വഖഫ് ഭേദഗതി നിയമവും ഇതിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സർദാർ പട്ടേല്‍ സ്മാരകത്തില്‍ നടന്ന കോണ്‍ഗ്രസ് വിശാല പ്രവർത്തക സമിതിയില്‍ ചർച്ചക്ക് വെച്ച പ്രമേയം ഇന്ന് നടക്കുന്ന സമ്മേളനത്തില്‍ അവതരിപ്പിക്കും. ബി.ജെ.പിയുടെ മാതൃസംഘടനകളായ ആർ.എസ്.എസിന്റെയും ജനസംഘത്തിന്റെയും രീതികളോട് ഒത്തുപോകുന്നതല്ല ഇന്ത്യൻ ഭരണഘടന. 2000ല്‍ ആദ്യമായി അധികാരത്തിലേറിയപ്പോള്‍തന്നെ ഭരണഘടന പുനഃപരിശോധിക്കാൻ ബി.ജെ.പി സമിതിയുണ്ടാക്കി. അന്ന് കോണ്‍ഗ്രസ് നടത്തിയ പ്രക്ഷോഭത്തിലാണ് ആ നീക്കം തകിടം മറിഞ്ഞത്.

1951ല്‍ സുപ്രീംകോടതി സംവരണം എടുത്തുകളഞ്ഞപ്പോള്‍ അത് പുനഃസ്ഥാപിക്കാനാണ് ആദ്യ ഭരണഘടനാ ഭേദഗതി നെഹ്റുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സർക്കാർ കൊണ്ടുവന്നത്. നീതിക്കായി നിശ്ചയദാർഢ്യത്തോടെ പോരാടാൻ മഹാത്മാഗാന്ധിയുടെയും സർദാർ വല്ലഭ്ഭായ് പട്ടേലിന്റെയും വിശുദ്ധ ഭൂമിയില്‍നിന്ന് കോണ്‍ഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

Leave a Reply

spot_img

Related articles

മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് നഗരത്തിൽ ഫ്ലെക്സ്

കോൺഗ്രസ് നേതാവും 2021 മുതൽ മൂവാറ്റുപുഴയിൽ നിന്നുള്ള നിയമസഭാംഗവുമായ മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.പാലക്കാട് നഗരത്തിലാണ് മാത്യു കുഴൽനാടൻ...

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് .തന്റെ മനസാക്ഷിയുടെ ശബ്ദം കേട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സുധീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.ചേലക്കര ഉപതെരഞ്ഞെടുപ്പില്‍...

പാലാ നഗരസഭയിൽ ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷം

പാലാ നഗരസഭയിൽ ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷമാകുന്നു.കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് തന്റെ വിലപിടിപ്പുള്ള വാച്ചും ചില ഔദ്യോഗിക ഫയലുകളും മോഷ്ടിച്ചെന്ന ഗുരുതര ആരോപണവുമായി നഗരസഭാ...

സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചനയിൽ സിപിഎം

സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചനയിൽ സിപിഎം .ആഗസ്റ്റിൽ ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെയാണ് സെക്രട്ടറിയേറ്റ് തലത്തിൽ അടക്കം അഴിച്ചുപണി പാർട്ടി ആലോചിക്കുന്നത്....