ചിറ്റൂര്‍ 66 കെ.വി വൈദ്യുതി സബ് സ്റ്റേഷനില്‍ പണികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 22, 23, 24, 25 തീയതികളില്‍ ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലെ വിവിധ സബ് സ്റ്റേഷന്‍ പരിധികളില്‍ വൈദ്യുതി മുടങ്ങുമെന്ന് ചിറ്റൂര്‍ പ്രസരണമേഖല എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യു. ശ്രീജിത്ത് അറിയിച്ചു.
രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ 110 കെ.വി കൊല്ലങ്കോട്, നെന്മാറ, വടക്കഞ്ചേരി, കണ്ണമ്പുള്ളി സബ്‌സ്റ്റേഷനുകളില്‍ നിന്നുള്ള വൈദ്യുതി വിതരണമായിരിക്കും മുടങ്ങുക.
220 കെ.വി പാലക്കാട് സബ്‌സ്റ്റേഷനുകളില്‍ നിന്നും കൊല്ലങ്കോട് സബ്‌സ്റ്റേഷനിലേക്കുള്ള 110 കെ.വി ലൈനിലൂടെയും 220 കെ.വി പാലക്കാട് സബ്‌സ്റ്റേഷനില്‍ നിന്നും കൊഴിഞ്ഞാമ്പാറ വഴി കൊല്ലങ്കോട് സബ്‌സ്റ്റേഷനിലേക്കുള്ള 110 കെ.വി ലൈനിലൂടെയുമുള്ള വൈദ്യുതി വിതരണം ഭാഗികമായോ ചില പ്രദേശങ്ങളില്‍ പൂര്‍ണമായോ തടസപ്പെടും.