ബദൽ ഏപ്രിൽ 5-ന്

ഗായത്രി സുരേഷ്, ശ്വേതാ മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജയൻ രചനയും സംവിധാനവും നിർവഹിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ “ബദൽ” (ദി മാനിഫെസ്റ്റോ) ഏപ്രിൽ അഞ്ചിന് പ്രദർശനത്തിനെത്തുന്നു.

ജോയ് മാത്യു,സലിം കുമാർ,സംവിധായകൻ പ്രിയനന്ദനൻ,സന്തോഷ് കീഴാറ്റൂർ,സിദ്ധാർത്ഥ് മേനോൻ,അനീഷ് ജി മേനോൻ,അനൂപ് അരവിന്ദ്,ഐ എം വിജയൻ തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങൾ.

ഏകദേശം മൂവായിരത്തിലതികം ഗോത്ര മേഖലകളിലെ മനുഷ്യർ പങ്കാളികളാകുന്ന ഈ ചിത്രത്തിൽ പുതുമുഖം നീതു തോമസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ആൾട്ടർനേറ്റ് സിനിമാസിന്റെ ബാനറിൽ ജോസഫ് വർഗ്ഗീസ് ഇലഞ്ഞിക്കൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായഗ്രഹണം റെജി പ്രസാദ് നിർവ്വഹിക്കുന്നു.

വനമേഖലകളിൽ വളർന്ന് വന്ന സായുധ പോരാളികളെക്കുറിച്ചുള്ള അന്വേഷണത്തോടൊപ്പം
അധികാര വ്യവസ്ഥയുടെ അടിച്ചമർത്തലുകൾക്കെതിരെ,

ചൂഷണങ്ങൾക്കെതിരെ ശക്തമായ ഒരു താക്കീതുമാകുന്ന ഈ ചിത്രത്തിൽ മനുഷ്യനും പ്രകൃതിയും തമിലുള്ള ആത്മബന്ധവും ദൃശ്യവൽക്കരിക്കുന്നു.

റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഡോക്ടർ മധു വാസുദേവ് എന്നിവർ എഴുതിയ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു.ഗോത്ര ഗാനങ്ങൾ-മുരുകേശൻ പാടവയൽ.
എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്-കെ ടി കൃഷ്‌ണകുമാർ, പി ആർ സുരേഷ്,
എഡിറ്റർ-ഡോൺ മാക്സ്,എം ആർ വിപിൻ,

പ്രൊഡക്ഷൻ കൺട്രോളർ-ജോസ് വരാപ്പുഴ,
കലാ സംവിധാനം-അജയൻ ചാലിശ്ശേരി,

മേക്കപ്പ്-റോണി വൈറ്റ് ഫെദർ,

വസ്ത്രാലകാരം-കുമാർ എടപ്പാൾ,

പ്രൊഡക്ഷൻ ഡിസൈൻ-ഷജിത്ത് തിക്കോടി,ഹരി കണ്ണൂർ,

ആക്ഷൻ-മാഫിയ ശശി, ജാക്കി ജോൺസൺ,

സൗണ്ട് ഡിസൈൻ- ജോമി ജോസഫ്, രാജേഷ് എം പി,

സൗണ്ട് മിക്സിംങ്ങ്- സനൽ മാത്യു,

വിഎഫ്എക്സ്-കാളി രാജ് ചെന്നൈ,

സ്റ്റിൽസ്-സമ്പത്ത് നാരയണൻ,

ഡിസൈൻ-കോളിൻസ് ലിയോഫിൽ,

സ്റ്റുഡിയോ-സൗത്ത് സ്റ്റുഡിയോ കൊച്ചി,

പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ .ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന്...

‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് രമേഷ് പിഷാരടി രാജിവെച്ചു

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി രാജിവെച്ചു.സംഘടനയുടെ പ്രവർത്തനങ്ങള്‍ കോടതി കയറുന്ന സാഹചര്യം ഉണ്ടാകാൻ താൻ...

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്നുണ്ടായേക്കും

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിച്ചേക്കും.ഇത്തവണത്തെ അവാർഡ് നിർണയ ജൂറിയെ നയിക്കുന്നത് പ്രശസ്ത മലയാളി സംവിധായകൻ ജയരാജാണ്.അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ ജൂറി ചിത്രങ്ങളുടെ...

അന്‍സിബ ഹസ്സന്റെ പരാതിയില്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും

നടി അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും .കടവന്ത്ര പൊലീസായിരിക്കും ടിനി ടോമിനെതിരെ കേസെടുക്കുക.ടിനിക്കെതിരെ കേസെടുക്കാന്‍ കടവന്ത്ര പൊലീസിന് എറണാകുളം...