വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് വിതരണം ഇന്ന് മുതല്‍

ഗണേഷ്‌കുമാറിന്റെ ഇടപെടല്‍; സംസ്ഥാനത്ത് വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് വിതരണം ഇന്ന് മുതല്‍

സംസ്ഥാനത്തെ ആര്‍സി, ഡ്രൈവിംഗ് ലൈസന്‍സ് ലൈസന്‍സ്, PET G കാര്‍ഡ് എന്നിവയുടെ വിതരണം ഉടന്‍ പുനരാരംഭിക്കും.

ITI ബെംഗളൂരുവിന് നല്‍കാനുള്ള തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അച്ചടി കുടിശിക തുക ബെംഗളൂരു ഐഐടിക്കും കൊറിയര്‍ കുടിശിക തപാല്‍ വകുപ്പിനും നല്‍കി.

സര്‍ക്കാര്‍ തീരുമാനം ഗതാഗത മന്ത്രി ഗണേഷ്‌കുമാറിന്റെ ഇടപെടലില്‍.

24000 ബുക്കും ലൈസന്‍സും ഇന്ന് ആര്‍ടി ഓഫീസുകളില്‍ എത്തിക്കും.

വിതരണത്തിന് പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തും. തപാല്‍ വകുപ്പ് വിസമ്മതിച്ചാല്‍ കെഎസ്ആര്‍ടിസിയില്‍ കൊറിയര്‍ എത്തിക്കാന്‍ നീക്കം.

അച്ചടി മുടങ്ങിയതിനെ തുടര്‍ന്നു ഡ്രൈവിങ് ലൈസന്‍സ്, വാഹന റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ (ആര്‍സി) വിതരണം തടസ്സപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

Leave a Reply

spot_img

Related articles

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...