മഹാത്മാ ഗാന്ധി സർവകലാശാലയിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻറെ അംഗീകാരമുള്ള സ്മോൾ കാറ്റഗറി ഡ്രോൺ പൈലറ്റ് പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
സർവകലാശാലയിലെ സ്‌കൂൾ ഓഫ് എൻവയോൺമെൻറൽ സയൻസസിനു കീഴിൽ പ്രവർത്തിക്കുന്ന ഡോ. ആർ. സതീഷ് സെൻറർ ഫോർ റിമോട്ട് സെൻസിംഗ് ആൻറ് ജി.ഐ.എസാണ് ഏഷ്യാ സോഫ്റ്റ് ലാബിൻറെ സാങ്കേതിക സഹകരണത്തോടെ ഒരാഴ്ച്ചത്തെ കോഴ്സ് നടത്തുന്നത്.
ആദ്യ ബാച്ച് ഏപ്രിലിൽ ആരംഭിക്കും.
ആർ. സതീഷ് സെൻററുമായി ചേർന്ന് നിലവിൽ കോഴ്സുകൾ നടത്തിവരുന്ന ഏഷ്യാസോഫ്റ്റ് ലാബിന് അടുത്തയിടെയാണ് വ്യോമയാന മന്ത്രാലയത്തിൻറെ അംഗീകാരം ലഭിച്ചത്.
സംസ്ഥാനത്ത് ഒരു സർവകലാശാലയുമായി ചേർന്നു പ്രവർത്തിക്കുന്ന ആദ്യ അംഗീകൃത പൈലറ്റ് ട്രെയിനിംഗ് സ്ഥാപനമാണിത്.
യുവതലമുറയ്ക്ക് തൊഴിൽ രംഗത്ത് പുതു സാധ്യതകൾ തുറക്കുന്ന കോഴ്സാണിതെന്ന് വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ പറഞ്ഞു.
വ്യവസായം, കൃഷി, സർവേ, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളിൽ ഇപ്പോൾ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. ഈ മേഖലകളിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയും വിധമാണ് കോഴ്സ് ചിട്ടപ്പെടുത്തിയിരിക്കുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡ്രോൺ സാങ്കേതിക വിദ്യയുടെ തിയറിയും പ്രായോഗിക പരിശീലനവും ഉൾപ്പെടുന്നതാണ് കോഴ്‌സ്.
ഡ്രോൺ പറത്തുന്നതിനു പുറമെ അസംബ്ലിംഗ്, അറ്റകുറ്റപ്പണികൾ എന്നിവയും ഡ്രോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും നിബന്ധനകളും മനസിലാക്കുന്നതിനും അവസരമുണ്ട്.
പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് അംഗീകൃത റിമോട്ട് പൈലറ്റ് ലൈസൻസ് ലഭിക്കും.
പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും https://ses.mgu.ac.in, https://asiasoftlab.in എന്നീ ലിങ്കുകളിൽ ലഭിക്കും.
ഫോൺ – 7012147575, 9395346446 , 9446767451 .
ഇ മെയിൽ – uavsesmgu@,email.com / info@asiasoftlab.in