പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം സംബന്ധിച്ച കേസിന്‍റെ അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിന് മുന്നിൽ സമരം നടത്തുമെന്ന് അച്ഛന്‍ ജയപ്രകാശ്.
കേസന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്നാണ് ജയപ്രകാശ് ആരോപിക്കുന്നത്.
ഡീൻ ഉൾപ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ധാർത്ഥന്റെ അച്ഛന്‍ ജയപ്രകാശ്.
സഹായിക്കുമെന്ന് വിശ്വാസമുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ കാണാൻ വന്നതെന്ന് ജയപ്രകാശ് പറഞ്ഞു.
സമരകാര്യമൊന്നും പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തിയിട്ടില്ലെന്ന് പറഞ്ഞ ജയപ്രകാശ്, മുഖ്യമന്ത്രിയെ ഇനി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.