ഗുരുവായൂർ ക്ഷേത്രനട നേരത്തേ തുറക്കും

ഗുരുവായൂർ ക്ഷേത്രനട ഇന്നു മുതൽ വൈകിട്ട് നേരത്തേ തുറക്കും.

ഇന്നു (വ്യാഴാഴ്ച) മുതൽ മെയ് 31 വരെ ഗുരുവായൂർ ക്ഷേത്രം വൈകിട്ട് ഒരു മണിക്കൂർ നേരത്തേ തുറക്കും.

അതായത് വൈകിട്ട് മൂന്നരയ്ക്ക്.

സ്കൂൾ മധ്യവേനലവധി തുടങ്ങിക്കഴിഞ്ഞു.

അതുകൊണ്ട് തിരക്ക് കണക്കിലെടുത്താണിത്.

മൂന്നരക്ക് തുറന്ന ഉടൻ ശീവേലിയും നടക്കും.

വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വിഐപി കൾക്കുള്ള പ്രത്യേക ദർശനം രാവിലെ 6 മുതൽ ഉച്ചക്ക് 2 വരെ ഉണ്ടാകില്ല.

പൊതു അവധി ദിവസങ്ങളിൽ വരിയിൽ നിൽക്കുന്നവർക്കും നെയ് വിളക്ക് ശീട്ടാക്കിയവർക്കും മാത്രമായിരിക്കും ദർശനം.

പ്രദേശവാസികൾക്ക് രാവിലെ നാലര മുതൽ ആറു വരെയും വൈകിട്ട് നാലര മുതൽ ആറു വരെയും പ്രത്യേക വരി ഉണ്ടാകും.

ഉദയാസ്തമയ പൂജ ഇനി രണ്ടു മാസം കഴിഞ്ഞേ തുടരുകയുള്ളൂ.

വൈശാഖമാസം ആരംഭിക്കുന്നത് മെയ് 9 നാണ്.

ജൂൺ 6 ന് മാസം അവസാനിക്കും.

ഇതിനു ശേഷമേ ഉദയാസ്തമയ പൂജ വീണ്ടും ആരംഭിക്കുകയുള്ളൂ.

വഴിപാട് നിവേദ്യ കൌണ്ടറുകളുടെ എണ്ണവും വർദ്ധിപ്പിക്കും എന്നും ദേവസ്വം അറിയിച്ചു.

Leave a Reply

spot_img

Related articles

മീനാക്ഷിയും സുന്ദരേശ്വരനും വാഴുന്ന മധുര

ഏറ്റവും പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ മധുര മീനാക്ഷി ക്ഷേത്രം എല്ലാ കലാപ്രേമികളും കാണേണ്ട സ്ഥലമാണ്. ഇവിടത്തെ വാസ്തുവിദ്യാ മാസ്റ്റർപീസ് ദ്രാവിഡ വാസ്തുവിദ്യയുടെ ഏറ്റവും...

ദേവിയുടെ മൂക്കുത്തിയുടെ കഥ

കന്യാകുമാരിയിലെ കുമാരി അമ്മൻ ക്ഷേത്രത്തിലെ ദേവി വിഗ്രഹത്തിലെ മൂക്കുത്തിക്ക് ഒരു കഥയുണ്ട്. മൂക്കുത്തിയിലെ വജ്രങ്ങൾ വളരെ തിളക്കമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു. പണ്ട് കടലിൽ സഞ്ചരിക്കുന്ന കുറച്ച്...

ഖജുര്‍ എന്നുവെച്ചാൽ ഈന്തപ്പന

ഹേമാവതി എന്ന യുവതിക്ക് ചന്ദ്രഭഗവാനില്‍ ജനിച്ച പുത്രനായിരുന്നു ചന്ദ്രവര്‍മ്മന്‍. സമൂഹത്തില്‍ നിന്നും പുറന്തള്ളപ്പെട്ട ഇവര്‍ കാട്ടില്‍ അഭയം തേടി. അവിടെവെച്ച് അവര്‍ കുഞ്ഞിനെ വളര്‍ത്തി....

ആയിരം കൊല്ലം പഴക്കമുള്ള തമിഴ് ക്ഷേത്രങ്ങൾ

ചോളശില്‍പ്പചാതുര്യത്തിന്‍റെ പ്രത്യേക ഉദാഹരണങ്ങളാണ് തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രം, ഗംഗൈകൊണ്ട ചോളീശ്വരക്ഷേത്രം, ദരാശൂരത്തെ ഐരാവതേശ്വരക്ഷേത്രം എന്നീ മൂന്നു ക്ഷേത്രങ്ങള്‍. ഇവ മൂന്നും ആയിരം കൊല്ലം പഴക്കമുള്ള തമിഴ്നാഗരികതയുടെ...